0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 4 [Malini Krishnan]

Author : Malini Krishnan Read All Parts 470

അല്ലെങ്കിൽ ഇന്ന് ഒരു ദിവസം പുറത്തിന് കഴിക്കാം, ക്ലാസ്സിന് ആരോടെങ്കിലും ബുക്ക് കടം ചോദിക്കാം, പിന്നെ ഇന്ന് തന്നെ ക്ലാസ് മാറുന്ന കാര്യം പറയാം.

അങ്ങനെ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കരഞ്ഞി പിന്നെ ഇന്സ്ടിട്യൂട്ടിലോട്ട് പോയി കാര്യം പറഞ്ഞു. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ നോട്ടത്തിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി

'നിന്നോട് ഞങ്ങൾ മലയാളത്തിൽ തന്നെ അല്ലേടാ പറഞ്ഞത് മോർണിംഗ് ബാച്ചിൽ ചേരാൻ.' കൂടുതൽ നിർബന്ധിക്കേണ്ടി വന്നില്ല, ക്ലാസ് മാറാൻ സാധിച്ചു, നാളെ തൊട്ട് അപ്പൊ രാവിലെ എണീറ്റ് ക്ലാസ്സിൽ വരണം.

പിന്നെ ഫുഡ് ഒക്കെ കഴിച്ചു ക്ലാസ്സിൽ കേറി, ഈ ക്ലാസ്സിൽ കുറച്ച പെരുമായിട്ട് കുറച്ചു കമ്പനി ആയതായിരുന്നു മോർണിംഗ് ബാച്ച് ഇനി എങ്ങനെ ആണാവോ. ക്ലാസും കഴിഞ്ഞ നേരെ വീട്ടിലേക്ക് പോയി എന്നിട്ട് അമ്മയോട് ക്ലാസ് രാവിലെ ആക്കിയ കാര്യം പറഞ്ഞു.

"പിന്നെ അമ്മ, ഞാൻ ക്ലാസും കഴിഞ്ഞിട്ട് അവിടെ ഇരുന്ന് പഠിച്ചിട്ട് വൈകുനേരം തിരിച്ചു വരുള്ളൂ."

ഒരു ഞെട്ടലോടെ അമ്മ എന്നെ നോക്കി എന്നിട്ട് ചോദിച്ചു "അല്ല അപ്പൊ ഉച്ചക് കഴിക്കാൻ ഉള്ളത് നീ എന്ത് ചെയ്യും, നീ വീട്ടിൽ ഇരുന്ന് പഠിച്ചോ ഇവിടെ നിന്നെ ആരും ശല്യം ഒന്നും ചെയുനില്ലലോ."

"അവിടെ ആവുമ്പൊ ഡൌട്ട് ഒക്കെ അപ്പൊ അപ്പൊ തന്നെ ക്ലിയർ ചെയ്ത പോവാം. വീട്ടിൽ ഇരുന്ന് പഠിച്ച ഡൌട്ട് വന്ന് കഴിഞ്ഞാൽ, പിന്നെ ഗ്രൂപ്പിൽ ചോദിച്ചു ഉത്തരം കിട്ടാൻ ഒക്കെ ലേറ്റ് ആവും. പിന്നെ ഫുഡ് അത് ഞാൻ പുറത്തിന് കഴിചോലാം."

"എന്നും പുറത്തിന് കഴിക്കാനോ,

💬 Comments

View all comments