Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]
കഴിഞ്ഞാ ഞാൻ പോവും, പ്രോജക്ടിന്റെ കാര്യത്തിന് വേണ്ടി. പിന്നെ അതൊക്കെ കഴിഞ്ഞ് എല്ലാരും കൂടി ഒന്ന് കറങ്ങിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ട് വരുള്ളൂ."
"മൂന്ന് ആഴ്ചയോ... അപ്പൊ അത്രെയും കാലം ഇനി നിന്നെ കാണാൻ പറ്റൂലാലേ"
"നിനക് ഇനി 4 ആഴ്ച കഴിഞ്ഞ എക്സാം അല്ലെ എന്തായാലും, അപ്പൊ കാണാത്തതാണ് നല്ലത്."
"എന്നാലും... അല്ല പ്രോജെക്ടിന് ഒക്കെ പോയി വന്ന് കഴിഞ്ഞിട്ട് എന്താ പ്രേത്യേകത"
"പ്രേത്യേകത ഒന്നുല്ലലോ എന്തേയ്."
"അല്ല അതൊക്കെ കഴിഞ്ഞിട്ട് പേര് പറയാം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ."
"ഓ അതോ, വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ട് അപ്പൊ പേരും കൂടി പറയാം." അവളുടെ ചിരി കൂടി വന്നു, കണ്ണുകളിൽ ഞാൻ ഒരു തിലകം ഞാൻ കണ്ടു.
"നീ വെറുതെ സസ്പെൻസ് ഇടലെ, കാര്യം പറയ് പ്ലീസ്." ഞാൻ അവളോട് കെഞ്ചി.
"അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം."
"അയ്യോ, എനിക്ക് എന്തകയോ ആവുന്നുണ്ട് കേട്ടോ, ഒന്ന് പറയടോ. അല്ലെങ്കിൽ എന്താണ് എന്ന് ചെറിയ ക്ലൂ എങ്കിലും താടോ."
" പറഞ്ഞാലോ ഞാൻ, എന്റെ പേരും പിന്നെ ഒരു വേറെ ഒരു കാര്യവും." അവൾ പറഞ്ഞു. ചോദിച്ചിട്ട് കാര്യം ഇല്ല അവൾ പറയില്ല.
"എന്ന എനിക്കും ഒരു രഹസ്യം പറയാൻ ഉണ്ട്, രഹസ്യം അല്ല നിന്റെ ഒരു ഹെല്പ് വേണം" ഞാൻ പറഞ്ഞു. അവൾ എന്താ എന്ന
💬 Comments
View all comments