Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഞാൻ ഒരു പാവം പോലെ നഴ്‌സിനെ നോക്കി നിന്നു.
"ഇപ്പൊ തന്നെ വേണോ, നാളെ പോരെ"
"ചേച്ചി പ്ലീസ്, ഇവന്ടെ കാമുകി ആണ് അവൾ, അവളെ കണ്ടില്ലെങ്കിൽ ഇവൻ ഇന്ന് ഇനി ഉറങ്ങില്ല" പറഞ്ഞിട്ട് കിച്ചു എന്നെ നോക്കി ചിരിച്ചു, നഴ്സും എന്നെ നോക്കി ചിരിച്ചു. ഞാൻ എനിക്ക് മുഖത്ത് വരുത്താൻ പറ്റുന്ന എല്ലാ എക്സ്പ്രഷനും ഇട്ട് അവിടെ നിന്നു
"ഹമ്, ഞാൻ എന്താ കാമുകനും കാമുകിക്കും വേണ്ടി ചെയ്യണ്ടത്" ഒരു ആക്കിയ ചിരിയോട് കൂടി നേഴ്സ് ചേച്ചി ചോദിച്ചു.
"ആ റൂമിന്റെ പുറത്ത് ഇരിക്കുന്ന അവരെ ഒന്നു മാറ്റി തന്ന മതി, കുറച്ച നേരത്തേക്ക്"
"ഹ്മ്മ് ഹ്മ്മ് വാ" നേഴ്സ് പറഞ്ഞു. നേഴ്സ് പോയിട്ട് അവിടെ ഇരിക്കുന്ന ചേച്ചിയോട് എന്തോ മരുന്ന് വാങ്ങിച്ചിട്ട് വരാൻ പറഞ്ഞു, പോയിട്ട് വരുന്ന വരെ നേഴ്സ് അവിടെ ഇരുന്നോളാം എന്നും പറഞ്ഞു. ഞങ്ങൾ ഇതെലാം കുറച്ച ദൂരത്ത് നിന്നും കേൾക്കുന്നുണ്ടായിരുന്നു. അവർ പോയി കഴിഞ്ഞപ്പോ ഞങ്ങൾ അങ്ങോട്ട് ചെന്ന്.
"താങ്ക് യു ചേച്ചി , ചേച്ചിടെ പേര് എന്താ?" ഞാൻ ചോദിച്ചു
"ഗ്രീഷ്‌മ..., വേഗം കണ്ടിട്ട് വാ..."
റൂമിലേക് ഞാൻ കേറി, അവിടെ ഉണ്ടായിരുന്ന ഡിം ലൈറ്റ് വെട്ടത്തിൽ ഞാൻ അവളെ കണ്ടു. ഉറക്കത്തിൽ ഇവരെ കാണാൻ അന്യായ ഫീൽ ആണ്. അവളുടെ കാൽ ബാൻഡേജുകളാൽ മൂടി വെച്ചിരുന്നു, ഓടിയാത്തത് കൊണ്ട് പ്ലാസ്റ്റർ ഇട്ടിട്ടില്ല. അവളുടെ കൈയിൽ ഡ്രിപ് ഇട്ടിട്ടുണ്ട്. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു...
"ഹലോ, ഇന്ന് തന്നെ നിന്നെ ഒന്ന് കാണാം സംസാരിക്കണം എന്ന് തോന്നി
💬 Comments
View all comments