Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഉണ്ടാവും, അല്ലെങ്കിൽ പിന്നെയും ഒരാളെ നോക്കുമ്പോ മറ്റെയാളെ മറന്നിട്ട് ഉണ്ടാവും" ചേച്ചി പറഞ്ഞു
"അതും ശെരിയനാലോ"
"നിനക് പിന്നെ എല്ലാം ശെരി തന്നെ, ഏതായാലും മാതാപിതാക്കൾ കൊള്ളാം, പിള്ളേരെ നോക്കാൻ അറിയില്ല... ഞാൻ പോട്ടെ ഡ്യൂട്ടി ഉണ്ട്, നിന്നോട് ഡയലോഗ് അടിച്ച് ഇരുന്നിട്ട് സമയം പോയത് അറിഞ്ഞില്ല" എന്നും പറഞ്ഞ് ചേച്ചി പോയി. ഞാനും കാരണം എന്തായിരിക്കും എന്ന് ആലോചിച്ച് കൊണ്ട് അവളുടെ റൂമിന്റെ അങ്ങോട്ടേക്ക് നടന്നു. റൂമിൽ നിന്നും ഒന്നും കേൾക്കുന്നില്ല, ചെറുതായി ഡോർ തുറന്നു തലയിട്ട് നോക്കി, വേറെ ആരും ഇല്ല റൂമിൽ അവൾ മാത്രം. കൈയിൽ ഒരു ബുകും പിടിച്ച് അവൾ മയങ്ങി കിടക്കുക ആയിരുന്നു. ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്ന് ആ ബുക്ക് എടുത്ത്...
നടുക്ക് ഒരു ബുക്കിന്റെ ഇടയിൽ പെന വെച്ചിട്ട് ഉണ്ട്, ആദ്യം തുറന്നപ്പോ തന്നെ ആ പേജ് ആയിരുന്നു
'So we hath grown togeth'r liketh to a doubleth ch'rry, seeming did part, but yet an union in partition, two lovely b'rries mold'd on one stem'.
ഇവൾ നമ്മൾ സംസാരിക്കുന്ന ഭാഷ ഒന്നും അല്ലെ പറയുന്നതും എഴുതുന്നതും. ഞാൻ ബുക്ക് ഒന്ന് മുഴവൻ ഓടിച്ച് നോക്കിയപ്പോഴും എല്ലാ ഇങ്ങനെ ഒക്കെ എന്തേലും ആയിരുന്നു. പിന്നെ ആദ്യത്തെ പേജ് നോക്കിയപ്പോ ആണ് എനിക്ക് കാര്യം മനസ്സിലായത്...
'Shakespeare's ഉദ്ധരണികൾ' എന്നായിരുന്നു. ഉദ്ധരണികൾ എന്താണാവോ ദൈവമേ !!
"നീ എപ്പോ എത്തി" റാഷിക ചോദിച്ചു. പെട്ടന് അവളുടെ ശബ്ദം
💬 Comments
View all comments