Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
കണ്ണുകൾ ഉരുട്ടി എന്നോട് പറഞ്ഞു.
"ഡി, ടെൻഷൻ ആവല്ലേ. ഞാൻ നല്ല കാര്യം അല്ലെ പറഞ്ഞത്... അതിന് ഇങ്ങനെ ഒക്കെ എന്നെ നോക്കിയ എങ്ങനെയാ" എന്റെ കണ്ണുക്കൾ ഉരുട്ടാൻ ശ്രേമിച്ച് കൊണ്ട് ഞാൻ അവളോട് ചോദിച്ചു, പക്ഷെ നടന്നില്ല.
"ആ മോനെ, അത്ര പഠിക്ക ഒന്നും ഇല്ല പക്ഷെ മാർക്ക് കുറച്ച് കുറഞ്ഞ ഇങ്ങനെ മുഖം വീർപ്പിച്ച് നടക്കുന്നത് കാണാ" അവളുടെ അമ്മ എന്നോട് പറഞ്ഞു, എന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ഇരുന്ന് ചിരിച്ചു, അത് കണ്ടിട്ട് അവൾ മുഖം വീർപ്പിച്ച് ബെഡിൽ ഇരുന്നു.
"ഇങ്ങനെ ആണോ ആന്റി ഉദേശിച്ചത്" അവളെ ചൂണ്ടി കാണിച്ച് കൊണ്ട് അവളുടെ അമ്മയോട് ഞാൻ ചോദിച്ചു. അത് കണ്ടപ്പോ അമ്മയുടെ ചിരിയുടെ ഒച്ച കൂടി, എന്റെയും. അവൾ ചെവി പൊതി അവിടെ ഇരുന്നു.
കുറച്ച് സമയം കഴിഞ്ഞ് സംസാരിക്കുമ്പോഴും അവളുടെ പിണക്കം മാറിട്ട് ഉണ്ടായിരുന്നില്ല... അന്ന് മുഴുവൻ സംസാരിച്ചത് അവളുടെ പിണക്കം മാറ്റാൻ ആയിരുന്നു. ഈ ദിവസം എനിക്ക് അവളുടെ കൂടെ ഒറ്റക് സമയമേ കിട്ടിയില്ല. അവളുടെ ബുക്കും മറ്റു സാധങ്ങളാലും കൊണ്ടുപോവാൻ ഒരു രണ്ട് പേര് അവിടെ ഇണ്ടായിരുന്നു, അവർ ഇറങ്ങിയപ്പോ ഞാനും അവരുടെ കൂടെ ഇറങ്ങി. ആ രണ്ട് പേരെയും സഹായം എന്നോളം ഞാനും കുറച്ച് സാധങ്ങൾ പിടിച്ച് ഞാനും കൂടെ നടന്നു.
"ഡാ... വല്ലപ്പോഴും നമ്മളെ ഒന്ന് മൈൻഡ് ആക്കട" പുറകിൽ നിന്നും ആരോ പറഞ്ഞു. ഗ്രീഷ്മ ചേച്ചി ആയിരുന്നു.
"ആ ചേച്ചി, ഞാൻ ഇങ്ങനെ അന്വേശിക്കുന്നുണ്ടായിരുന്നു, പക്ഷെ കണ്ടില്ല"
"ആരെയാ നീ അന്വേഷിച്ചത്... എന്നെ ആയിരിക്കില്ല
💬 Comments
View all comments