Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു.
"ഡി നീ പറയുന്നത് ഒക്കെ ശെരി തന്നെ, എന്നാലും ഒന്നുടെ ഒന്ന് ആലോചിക്ക് നീ. ഓ.കെ. അല്ലെ അവൻ തന്നെ മതിയോ" പ്രിയ ചോദിച്ചു.
"നീ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലായി... അവൻ ഈ ഇൻസ്റ്റയിൽ ഒക്കെ ഉള്ളത് പോലെ കാണുമ്പോ തന്നെ കണ്ണ് തള്ളി പോവുന്ന മോഡൽക്കളെ പോലെ അല്ല, പക്ഷെ അവൻ എനിക്ക് അടിപൊളി ആണ്. മുഖസൗന്ദര്യം പോലെ താത്ക്കാലികമായ ഒന്നല്ല ഞാൻ നോക്കാർ. ഇനി എന്റെ ഈ തീരുമാനത്തിന് ഒരു മാറ്റം ഇല്ല" അവൾ പറഞ്ഞു. അവളും അവളുടെ ഫ്രണ്ട്സും അവിടെ ഇരുന്ന് പിന്നെയും ഓരോന്ന് പറഞ്ഞു. ഇവർ എന്തൊക്കെയാ ഈ ഇരുന്ന് പിറുപിറുകുന്നെ എന്നും ആലോചിച്ച് അവിടെ വേറെ ഒരു കൂട്ടം ഇവരെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
"ഞാനും ചേച്ചിക്ക് ഫുൾ സപ്പോർട്ട്" ഇവരുടെ സംസാരത്തിന്റെ കൂടെ ചേരാൻ വേണ്ടി ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുത്തി പറഞ്ഞു.
"എനിക്ക് ഒരു ആഗ്രഹം ഉണ്ട്..." ആ കൂട്ടത്തിൽ ഉണ്ടായിരുന്ന വേറെ ഒരുത്തി പറഞ്ഞു. എല്ലാരും വല്യ ആകാംഷയോടെ എന്താണ് പറയാൻ പോവുന്നത് എന്ന് കാത്ത് നിന്നു.
"ചേച്ചി അവനോട് എന്താണ് പറയാൻ പോവുന്നത് എന്ന് ഇവിടെ ഞങ്ങൾക്ക് ഒരു റിഹേഴ്സൽ പോലെ കാണിച്ച് തരണം"
"ഞാൻ റിഹേഴ്സൽ നടത്തി അത് കാണാതെ പഠിച്ച് അത് പോലെ പറയാൻ പോവാ ഒന്നും അല്ല... അവിടുന്ന് വായേൽ എന്ത് വരുന്നോ അത് പറയും" അവൾ പറഞ്ഞു. നല്ല ഒരു തീരുമാനം ആയിട്ട് എല്ലാരും അതിനെ സ്വീകരിച്ചു.
"ഓഹ്.... എന്ന പിന്നെ പേര് എങ്ങനെയാ
💬 Comments
View all comments