Chapter Title : പെരിയാറിൻ തീരത്ത് [പഴഞ്ചൻ]
സ്വഭാവം... ആവനാകെ കൂടി കൂട്ടുണ്ടായിരുന്നത് ചേച്ചി സോഫിയുമായിട്ടായിരുന്നു... രണ്ട് മാസം മുൻപ് അവളുടെ കല്യാണം കഴിഞ്ഞതോടെ അവനൊറ്റക്കായി എന്നു വേണം പറയാൻ... കാർ പോർച്ചിലേക്ക് കേറുന്ന ഒച്ച കേട്ട് സെലീന പുറത്തേക്കിറങ്ങി വന്നു... “ പോയ കാര്യം നടന്നാർന്നോ ഇച്ചായാ?... ” അവൾ കാറിനടുത്തേക്ക് വന്ന് ചോദിച്ചു... “ ഓ... ഒന്നുമായില്ലന്നേ... എവിടെ സാം... ഇന്ന് അവന്റെ ക്ലാസ്സിൽ പോയിട്ട് എന്തായി...” കാറിൽ നിന്നിറങ്ങിക്കൊണ്ട് ബേബി ചോദിച്ചു... ഇന്ന് സാമിന്റെ സ്കൂളിൽ പാരന്റ്സ് മീറ്റിംഗ് ആയിരുന്നു... “ ടീച്ചർമാർക്കൊന്നും മോശം അഭിപ്രായമൊന്നും അവനെക്കുറിച്ച് പറയാനില്ല... ഒരു കുഴപ്പവും ഉണ്ടാക്കാതെ ഇരുന്നോളും... അത്രേയുള്ളൂ... ” വീടിനുള്ളിലേക്ക് കയറിയ ബേബിയെ അനുഗമിച്ചു കൊണ്ട് സെലീന പറഞ്ഞു... ആരോഗ്യ ദൃഢഗാത്രമായ ശരീരമാണ് ബേബിയുടേതെങ്കിലും സെലീനയുടെ അത്രയും പൊക്കം അയാൾക്കില്ല... അതിൽ ബേബിക്ക് പരാതിയൊന്നും ഇല്ലായിരുന്നു... “ ഉം... അവൻ എന്റെ മോൻ തന്നെയാണോടീ... ” പുറകിലേക്ക് നോക്കി ഒരു സംശയഭാവത്തോടെ ബേബി ചോദിച്ചു... “ നിങ്ങളുടെയല്ലാതെ പിന്നെ നാട്ടുകാരുടേതാണോ?... ദേ എന്റെ നാക്ക് ചൊറിഞ്ഞു വരുന്നുണ്ടേ... ” അയാളുടെ തോളത്തൊന്ന് അടിച്ചിട്ട് സെലീന അടുക്കളയിലേക്ക് ചായ എടുക്കാനായി പോയി... ബേബി അവളുടെ പോക്ക് നോക്കി നിന്നു... വയസ്സ് നാൽപത് ആയെങ്കിലും ഒരു യുവതരുണീമണിയുടെ ആകാരമാണ് അവൾക്കിപ്പോഴും... പെണ്ണു കാണാൻ പോയപ്പോൾ സെലീനയുടെ മുഖസൌന്ദര്യം മാത്രമേ നോക്കിയുള്ളൂ... ആദ്യകാഴ്ചയിൽ തന്നെ താൻ മയങ്ങിപ്പോയത് അയാളോർത്തു... ‘ ബേബിച്ചായനേക്കാളും പൊക്കമുണ്ടല്ലോ... നമുക്ക് വേറെ പെണ്ണിനെ നോക്കാ’ മെന്ന് അന്ന് തനിക്ക് കൂട്ട് വന്ന ഫ്രണ്ട് ജസ്റ്റിൻ പറഞ്ഞെങ്കിലും ബേബി അപ്പഴേ ഉറപ്പിച്ചു ഇവൾ തന്റെ
💬 Comments
View all comments