0%

Chapter Title : പെരിയാറിൻ തീരത്ത് [പഴഞ്ചൻ]

Author : pazhanchan Read All Parts 4.9K

"ഇതെന്താ ഇച്ചായാ... നല്ല ഫോമിൽ ആണല്ലോ..." അവൾ ബേബിയെ താങ്ങിപ്പിടിച്ച് തങ്ങളുടെ മുറിയിലേക്ക് കൊണ്ടു പോയി... " ഇച്ചായൻ എന്തെങ്കിലും കഴിച്ചാർന്നോ... ഞാൻ ചോറെടുക്കാം... " അതും പറഞ്ഞ് പുറത്തേക്ക് പോകാനൊരുങ്ങിയ സെലീനയെ ബേബി പിടിച്ച് തന്റെ അരികത്തിരുത്തി... ഉം വെള്ളമടിച്ച് കഴിഞ്ഞാൽ ഇച്ചായനിത്തിരി പുന്നാരം ഉള്ളതാ... " ഭക്ഷണം ഞാൻ അങ്കിളിന്റെ വീട്ടിൽ നിന്ന് കഴിച്ചു... നീ ഇവിടെ എന്റടുത്തിരിക്കെടീ സുന്ദരിക്കോതെ... " ബേബി അവളോട് കുഴഞ്ഞുകൊണ്ട് പറഞ്ഞു... "ഉം... വല്യ സുവിപ്പിക്കലൊന്നും വേണ്ടട്ടോ... അങ്കളുമായിട്ട് ശരിക്കങ്ങ് ആഘോഷിച്ചല്ലെ..." അവൾ പരിഭവത്തോടെ പറഞ്ഞു... " വല്ലപ്പോഴുമല്ലേ മോളേ... പിന്നെ അങ്കിൾ നിർബന്ധിച്ചപ്പോ... " ബേബി പകുതിക്ക് വച്ച് നിർത്തിയിട്ട് കട്ടിലിലേക്ക് കിടന്നു... “ ഉം... അങ്കിളിന്റെ കാര്യമൊന്നും പറയണ്ട... പുള്ളിക്കാരന്റെ ഇടയ്ക്കുള്ള നോട്ടമൊന്നും ശരിയല്ല... ” ബേബിയോട് ചേർന്നു കിടന്ന് നെഞ്ചിൽ തഴുകിക്കൊണ്ട് സെലീന പറഞ്ഞു... “ അതുപിന്നെ നിന്നെക്കണ്ടാൽ ഏത് കണ്ണുപൊട്ടനാണേലും ഒന്നു നോക്കും... അപ്പോഴാ അങ്കിള്... ” ബേബിയുടെ വാക്കുകളിൽ മയക്കം വരുന്നുണ്ടായിരുന്നു... “ ഇച്ചായനല്ലെങ്കിലും അങ്ങിനാ... എന്നെ ആരെങ്കിലും നോക്കിയാലോ... എന്തിന് കേറിപ്പിടിച്ചാലോ പോലും എന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നീട്ടില്ല... ” ബേബിയുടെ നേഞ്ചിലേക്ക് പടർന്നു കേറവേ സെലീന മൊഴിഞ്ഞു... അയാളിൽ നിന്നു ഉയർന്നു തുടങ്ങിയ കൂർക്കംവലി അവൾക്ക് നിരാശയുണ്ടാക്കി... എന്തൊക്കെയാ താൻ ഇന്ന് ഇച്ചായനിൽ നിന്നു പ്രതീക്ഷിച്ചത്... എന്നിട്ട് പോത്തു പോലെ കിടന്ന് ഉറങ്ങുന്നതു കണ്ടില്ലേ... ഹൂം... തന്റെ മേനിയുടെ ദാഹം ഇനി എങ്ങിനെ ശമിപ്പിക്കും... അവൾ നെറ്റിയിൽ വലതുകൈ വച്ച് നിവർന്നു കിടന്നു... അപ്പോഴാണ് സാം പറഞ്ഞ വാക്കുകൾ

💬 Comments

View all comments