Chapter Title : പെരുമഴകാലം ✍️ അൻസിയ ✍️
വെള്ളമിറക്കണ്ട ഇതാ നിനക്ക്..."
ചുവന്ന ഒരു ബോക്സ് അവൾക്ക് നേരേ നീട്ടി ഞാൻ പറഞ്ഞു... ആർത്തിയോടെ അവളത് വാങ്ങി തുറക്കുന്നത് ഞാൻ നോക്കി നിന്നു... രഞ്ജിത്ത് അവളുടെ കൈ ചെയിൻ എടുത്തു വിറ്റ വിവരം അമ്മ എന്നോട് പറഞ്ഞിരുന്നു അത് കൊണ്ട് സസ്പെൻസ് ആയി വാങ്ങിയ ചെയ്ൻ കണ്ടവൾ വാ പൊളിച്ചു....
"ചേട്ടാ സൂപ്പർ അടിപൊളി..."
സന്തോഷം കൊണ്ട് എന്തൊക്കെയോ അവൾ പറഞ്ഞു... അതവളുടെ കയ്യിൽ അണിഞ്ഞപ്പോ കുറച്ചു കൂടി സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി...
"എന്ന അമ്മേ ഞങ്ങൾ പോയിട്ട് വരാം... ഉച്ചക്ക് എത്തുമോ എന്നറിയില്ല അമ്മ കഴിച്ചോളൂ ഞങ്ങളെ എന്തായാലും കാക്കണ്ട...."
"സൂക്ഷിച്ചു പോണേ മക്കളെ..."
"ഓട്ടോ പിടിച്ചാണ് പോകുന്നത്... "
"ശരി..."
മുറ്റത്തേക്ക് ഇറങ്ങിയതും ചെറുതായി മഴ തുടങ്ങി കയ്യിലെ കുട നിവർത്തി അവളും ഞാനും ചേർന്ന് നടന്നു... റോഡിലൂടെ പോകാതെ വയലിന്റെ ഓരം പിടിച്ച് നടന്നാൽ മൈൻ റോഡ് എത്തും അവിടുന്ന് എപ്പോഴും വണ്ടി കാണും അതും കണക്ക് കൂട്ടി ഞങ്ങൾ അത് വഴി നടന്നു...
"ഇഷ്ട്ടയോ...??
വലത് കൈ കൊണ്ട് ഇടുപ്പിൽ പിടിച്ച് ഞാൻ ചോദിച്ചു... കൈ മുകളിലേക്ക് പൊക്കി ഒന്ന് ഇളക്കി കൊണ്ടവൾ പറഞ്ഞു...
"മഹ്... നല്ല മോഡൽ അടിപൊളി..."
"ഇനിയിത് വിക്കാൻ കൊടുക്കേണ്ട..."
"തൊട്ടാൽ കൈ ഞാൻ വെട്ടും..."
"അയ്യോ... "
ചിരിച്ചു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു... മഴയും കൂടിയപ്പോ അവളുടെ സൈഡും എന്റെ ഇടത് ഷോൾഡറും നനയാൻ തുടങ്ങി...
"മഴ കൂടുകയാണല്ലോ ചേട്ടാ...??
"ഈ മഴയത്ത് ബൈക്ക് എടുത്ത് എങ്ങോട്ട് പോകാനാണ് ..."
💬 Comments
View all comments