0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

നോക്കി ഞാൻ രഞ്ജിത്തിനെ വിളിച്ചു കുറെ നേരം ബെല്ലടിച്ചാണ് ഫോണ് എടുത്തത്....

"എന്തേ ....??

ഫോണെടുത്ത അവന്റെ സംസാരത്തിൽ തന്നെ എനിക്ക് വശപിശക് തോന്നി....

"കണ്ടില്ല അതാ വിളിച്ചത്...??

"ഹോ.. കാണേണ്ടവർ അവിടെ ഇല്ലേ.... ഞാനെന്തിനാ കട്ടുറുമ്പായി അവിടെ... അത് മാത്രമല്ല ഞാനുള്ളപ്പോ ചിലവും കൂടും കള്ള് വേണം അതിന് മേലേ ഗുളിക അതൊക്കെ ചിലവ് അല്ലേ... "

"നീ എന്തൊക്കെയാ പറയുന്നത്...??

ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു...

"അളിയൻ പേടിക്കണ്ട... എല്ലാം അറിയാം എനിക്ക് എനിക്ക് സന്തോഷമേ ഉള്ളു അത് പിന്നീട് അറിയും... എന്തായലും അളിയൻ പോകുന്നതിന് മുന്നേ ഈ കാര്യം അങ്ങു ഒഴിവാക്കണം "

എന്ത് പറയണം എന്നറിയാതെ നിന്ന എന്നോട് അവൻ വീണ്ടും പറഞ്ഞു...

"ഇനി എന്നെ വിളിക്കേണ്ട ... അവൾക്കും അറിയാം കാര്യങ്ങൾ എല്ലാം... വക്കീലിനെ നാളെ തന്നെ ചെന്ന് കണ്ട് എല്ലാം റെഡിയക്കുന്നുണ്ട്... അപ്പൊ ഒക്കെ അളിയാ..."

എന്താന്ന് പോലും മനസ്സിലാവാതെ നിന്ന് പറങ്ങിയ എന്റെ പിറകിൽ കൈ മാറിൽ കെട്ടി അവൾ നിൽക്കുന്നുണ്ടായിരുന്നു.... ചിരിച്ചെന്ന് വരുത്തി അകത്തേക്ക് പോകാൻ ഒരുങ്ങിയ എന്നെ അവൾ തടഞ്ഞു കൊണ്ട് പറഞ്ഞു..

"ഇപ്പൊ സമാധാനം ആയില്ലേ...??

"എന്താ പ്രശ്നം...??

"അവന് വേറെ പെണ്ണുണ്ട്... അത് ഞാൻ കല്യാണം കഴിഞ്ഞ ഉടനെ അറിഞ്ഞതാ... അതിന് ശേഷം എന്റെ മേൽ അവൻ തൊട്ടിട്ടില്ല അല്ല തൊടാൻ ഞാൻ സമ്മതിച്ചില്ല.... അങ്ങനെ രണ്ടെണ്ണത്തിൽ ഇട്ട് കളിക്കണ്ട അത് തന്നെ കാര്യം... അമ്മയ്‌ക്ക് എല്ലാം അറിയാം "

"മോളെ..."

"ഏട്ടന് ഞാനൊരു ഭാധ്യത ആവില്ല ഒരിക്കലും

💬 Comments

View all comments