0%

Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]

Author : അൻസിയ Read All Parts 24.4K

രണ്ട് മിനുട്ട് കഴിഞ്ഞിട്ടും ടൈപ്പ് ചെയ്യുക തന്നെയാണ് ഇവളിത് എന്താ എഴുതുന്നത് .... വന്നപ്പോ ഒരു പ്രാരഗ്രാഫ് തന്നെ ഉണ്ടായിരുന്നു...

"ചീത്ത പെണ്ണുങ്ങൾ ആണ് നെറ്റിൽ നോക്കി ഇരിക്കുക എന്നാണ് ഇവിടെ ഉപ്പ പറയുക.. രണ്ട് മൂന്ന് വട്ടം നല്ല ചീത്തയും കേട്ടതാ... ഇക്ക പോലും മെസ്സേജ് അയക്കുക വല്ലപ്പോഴും ആണ് ഇത് കൊണ്ട്...."

"അയ്യോ ഞാനൊരു തമാശ പറഞ്ഞതാ കേട്ടോ...??

"മനസ്സിലായി... ഇപ്പോ ഇക്ക ഞാൻ ഓണലൈനിൽ ഉള്ളതും നോക്കി ഇരിക്കുക ആകും എന്നിട്ട് നാളെ മുഴുവൻ ഇതിനാകും ചീത്ത വിളി..."

എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ ഫോണും പിടിച്ചിരുന്നു... ഇങ്ങനെയും മനുഷ്യർ ഉണ്ടോ... പാവം തോന്നി എനിക്ക്...

"ഇനി എനിക്ക് മെസ്സേജ് അയച്ചിട്ട് നാളെ ചീത്ത കേൾക്കേണ്ട... കിടന്നോളൂ..."

"അതെന്തായാലും ആയി...."

"എങ്ങനെ...??

"ഇക്കാ നോക്കുമ്പോ കാണില്ലേ ലാസ്റ്റ് സീൻ "

"ഓഫാക്കി വെച്ചൂടെ ലാസ്റ്റ് സീൻ...??

"എന്ന അത് മതി..."

"മെസ്സേജ് അയച്ചാൽ അല്ലേ കുഴപ്പം വിളിച്ചാൽ ഇല്ലല്ലോ...??

"അയ്യോ ഇപ്പൊ വിളിക്കണ്ട..."

"ഒറ്റയ്ക്ക് അല്ലെ കിടത്തം...??

"അതാണ്.. ആരെങ്കിലും കേട്ടാൽ ഉണ്ടല്ലോ...."

പെണ്ണിന് സംസാരിക്കാൻ താൽപ്പര്യം ഉണ്ടെന് എനിക്ക് മനസ്സിലായി... ഒന്നും പറയാതെ ഞാൻ അവളുടെ നമ്പർ എടുത്ത് ഡൈൽ ചെയ്തു.. ബെല്ലടിച്ച സ്പോട്ടിൽ പെണ്ണ് ഫോണെടുത്ത് പേടിച്ചു കൊണ്ട് ഒരു ഹലോ പറഞ്ഞു....

"ബെല്ല് അടികുന്നത് പോലും കെട്ടില്ലല്ലോ ചാടി എടുത്ത്...."

"ഞ... അല്ലങ്കിൽ അവർ കേൾക്കും... സോറി..."

"ദേ വീണ്ടും സോറി... അവിടെ പോയി മുഹ്‌സിനോട് പറയുന്നുണ്ട്"

"അയ്യോ... "

"എന്തേ...??

"എന്ത് പറയും എന്ന...??

💬 Comments

View all comments