Chapter Title : പെരുമഴകാലം 2 ✍️ അൻസിയ ✍️ [End]
പോകാൻ ഒരുങ്ങിയപ്പൊ ഞാൻ പറഞ്ഞു...
"എന്നാലും എടുത്തോ"
വല്ല്യ സന്തോഷമായി അത് പറഞ്ഞപ്പോ... മഴ തുടങ്ങിയതും അളിയൻ ബൈക്കിൽ പാഞ്ഞു വന്ന് വേഗം ചാടിയിറങ്ങി....
"കറക്റ്റ് സമയം..."
ചായ കുടിച്ചു ഞാൻ അളിയനെ നോക്കി പറഞ്ഞു... ഞാൻ വീട്ടിലേക്ക് കയറി വരുമ്പോ സ്വീകരിക്കുന്നത് പോലെ കാർത്തിക അടുത്തേക്ക് പോലും പോകാത്തത് എന്നെ അത്ഭുതപ്പെടുത്തി... കുളിയും കഴിഞ്ഞ് ഒരു പത്ത് വട്ടം ചോദിച്ചാണ് അവൾ ചായ പോലും കൊടുത്തത്...
"കാർത്തികേ ചിക്കൻ ആയ...??
ചായ കൊടുത്ത് പോകാൻ ഒരുങ്ങിയ അവളോട് ഞാൻ ചോദിച്ചു... ആ എന്ന് തലയാട്ടി അവൾ അകത്തേക്ക് പോയി...
"അളിയോ എന്ന തുടങ്ങുവല്ലേ....??
നേരത്തെ എടുത്ത് വെച്ച കുപ്പി എടുത്ത് ചെറിയ ടീപോയിൽ വെച്ച് ഞാൻ ചോദിച്ചു...
"ഞാനെപ്പോഴേ റെഡി...."
വെള്ളവും ഗ്ലാസ്സും ടച്ചിങ്‌സും എല്ലാം കാർത്തിക തന്നെ കൊണ്ടു വന്നു വെച്ചു... തിരിച്ച് പോകാൻ നേരം എന്നെ ഒരു തരം നോട്ടം കൊണ്ടവൾ നേരിട്ട് അകത്തേക്ക് കയറി പോയി... കോരി ചൊരിയുന്ന മഴയും കണ്ട് ഞങ്ങൾ പതിയെ അടി തുടങ്ങി... ഒന്നൊന്നര മണിക്കൂർ കൊണ്ട് അളിയനെ സൈഡാക്കി ഞാൻ ഭക്ഷണം കഴിക്കാൻ വിളിച്ചു.. ആടി ആടി വന്ന് എന്തൊക്കെ വാരി കഴിച്ച് നേരെ മുറിയിലേക്ക് പോകുന്നത് ഞാൻ നോക്കിയിരുന്നു... അതുവരെ മിണ്ടാതെ മുഖം വീർപ്പിച്ച് ഇരുന്ന കാർത്തിക എന്നോട് ചോദിച്ചു...
"നല്ലോണം കുടിച്ചോ...??
"ഞാനോ...??
"അല്ല..."
"കണ്ടില്ലേ പോകുന്നത്...??
"അതാ ചോദിച്ചേ.... സാധരണ ഒരാള് പിടിക്കണം ഇന്ന് തനിയെ അല്ലെ പോയത്..."
"മോള് പേടിക്കണ്ട... അവൻ എണീക്കില്ല...."
അപ്പൊ ആ മുഖത്ത് കണ്ട ഭാവം
💬 Comments
View all comments