Chapter Title : പെരുമഴകാലം [Extended and Revised]
വന്ന എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. അത് പോരാഞ്ഞിട്ട് കൊണ്ടു വന്നു കൊടുക്കാൻ ഒരു ദിവസത്തെ മേനക്കേടും.
മഴ ഒന്ന് കുറഞ്ഞതും ബൈക്കും എടുത്ത് ഞാൻ വേഗത്തിൽ വിട്ടു. വീട് എത്തുമ്പോ എന്നെയും കാത്ത് എന്റെ കാർത്തി ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. എന്റെ പിറകെ എന്റെ വാൽ പോലെ മുറിയിൽ കയറി വാതിൽ അടച്ചവൾ പറഞ്ഞു,
” എത്ര നേരമായി നോക്കി ഇരിക്കുന്നു.”
“മഴ ആയ കാരണം കുറച്ച് കയറി നിന്നു.”
“എന്നെ കൂടി കൂട്ടമായിരുന്നു.”
“‘അമ്മ ഒറ്റയ്ക്ക് അല്ലെ?”
“ഹം.”
“മോള് കഴിച്ച?”
“ഇല്ല. ഏട്ടൻ വന്നിട്ട് കഴിക്കാം എന്ന് കരുതി.”
“എന്നാ കാർത്തു പോയി വിളമ്പിക്കോ ഏട്ടൻ കുളിച്ചു വേഗം വരാം.”
“ഹം.”
ഊണിന് മുന്നേ രണ്ടെണ്ണം പിടിപ്പിച്ച് ഉമ്മറത്തെ ചാരു കസേരയിൽ ചെന്നിരുന്നപ്പോഴാണ് അളിയന്റെ കാര്യം ഓർമ്മ വന്നത്. അവൻ ഇതുവരെ വന്നില്ലേ. ഫോൺ എടുത്ത് നെറ്റ് ഓണക്കിയ ഉടനെ അനീഷ അയച്ച മെസ്സേജ് വന്നു.
“വീട്ടിലെത്തിയോ?”
“ഇപ്പൊ എത്തി” എന്ന് മറുപടി അയച്ച ഉടനെ തന്നെ അവളുടെ മറുപടിയും വന്നു, “ശരി”
എനിക്കവളോട് സംസാരിക്കണമെന്ന് ഒരു തോന്നൽ ഉള്ളിലെ മദ്യം അതിന് ധൈര്യവും നല്കിയപ്പോ മറുത്തൊന്നും ആലോചിക്കാതെ ടൈപ്പ് ചെയ്യാൻ തുടങ്ങി.
“ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ.”
“ഫ്രീ ആണ്.”
ഉടനെ സിഗരറ്റ് പാക്കറ്റും എടുത്ത്, ബൈക്ക് വെക്കുന്ന ചെറിയ ഷെഡിലേക്ക് ചെന്ന് അവളുടെ നമ്പറിലേക്ക് ഡൈൽ ചെയ്തു. കാത്തിരുന്ന പോലെ ഉടനെ അവൾ ഫോണെടുത്തു.
“കഴിച്ച?”
“ഇല്ല. ഉപ്പ വന്നിട്ടില്ല.”
“മുഹ്‌സിൻ വിളിച്ചിരുന്നോ?”
“ആ വിളിച്ചു വന്ന വിവരം
💬 Comments
View all comments