Chapter Title : പെരുമഴകാലം [Extended and Revised]
വാതിൽ അടച്ചു.
“അമ്മയെവിടെ?”
“അടുക്കളയിൽ.”
“രൺജിത്ത് വിളിച്ചാരുന്നോ?”
“മ്മ്.”
“എന്തുപറഞ്ഞു?”
“ഏട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന്.”
“മ്മ്.”
“ഏട്ടാ.”
“എന്താ മോളേ?”
“കുളിച്ച് ഫ്രഷ് ആയി വാ.”
“ശരി”
മുറിയിൽ കടന്നപ്പോൾ കണ്ണുകൾ വിടർന്നുപോയി.
ഒരു വെള്ള മുണ്ടും ഐവറിക്കളർ ഷർട്ടും തേച്ചുമടക്കി കിടക്കയിൽ വച്ചിട്ടുണ്ട്. ബെഡ്ഡിൽ പുതിയ വിരിപ്പ്. തലയണകളിൽ പുതിയ കവർ. വിരിപ്പിനുമേലെ വിതറിയ മുല്ലപ്പൂക്കൾ.
അത്ഭുതത്തോടെ എല്ലാം അല്പനേരം നോക്കിനിന്നശേഷം വസ്ത്രം മാറി കുളിച്ചു വന്ന്, എടുത്തുവച്ചിരുന്ന മുണ്ടും ഷർട്ടും ധരിച്ചു. അടിവസ്ത്രങ്ങൾ വെയ്ക്കാത്തതിനാൽ അവ വേണ്ടെന്നുവച്ചു.
മുറിയിൽ നിന്ന് പുറത്തുവന്നപ്പോൾ അമ്മ മുൻപിൽ. അമ്പലത്തിൽ പോകാൻ ഇറങ്ങിയതുപോലെ ഒരുങ്ങിയിരിക്കുന്നു. മുഖത്ത് വിഷാദഭാവം.
“മോനെ.”
“എന്താ അമ്മേ?”
“അവൾ അനുഭവിച്ചതൊന്നും മോനെ അറിയിക്കാതെയിരിക്കാൻ ഇതുവരെ ഞങ്ങൾ ശ്രമിച്ചു. വിവാഹത്തിന്റെ അന്നുരാത്രി അവന്റെ വീട്ടിൽ വെച്ചാണ് അവൾ എല്ലാം അറിഞ്ഞത്. ചുറ്റുവട്ടത്ത് എല്ലാവർക്കും അറിയാം. നമ്മൾ മാത്രം അറിഞ്ഞില്ല. പാവം എന്റെ കുട്ടി.
എത്രമാത്രം കഷ്ടപ്പെട്ടാണ് നീ ആ വിവാഹം നടത്തിയതെന്ന് അറിയാവുന്നതിനാൽ അവൾ എല്ലാം ഉള്ളിൽ ഒതുക്കി. നീ തിരികെ പോകുന്ന അന്ന് ഇവിടെ വന്നപ്പോൾ ആണ് അവൾ എന്നോട് എല്ലാം പറഞ്ഞത്. നീ പോകുന്നതുവരെ നിന്നെ അറിയിക്കരുതെന്ന് അവൾ കരഞ്ഞുപറഞ്ഞു. അതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. പിന്നെ നീ അവനോട് ഇവിടെ താമസിയ്ക്കാൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക് മറ്റൊന്നും നിന്നോട് പറയാൻ പറ്റിയില്ല.
പിന്നെ അവൾ ആ വീട്ടിലേയ്ക്ക് തിരികെ പോയില്ല. ഞാൻ ഒറ്റയ്ക്കാണെന്ന കാരണം പറഞ്ഞ് ഇവിടെ നിന്നു. എന്നാൽ അവനെക്കൊണ്ട് തൊടാൻ അവൾ സമ്മതിച്ചില്ല. ശരിയായ കാരണം അറിയാവുന്നതുകൊണ്ട് അവനും
💬 Comments
View all comments