0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 661

അവസാനവും കൗമാരത്തിന്റെ ഭൂരിഭാഗവും ഈ പത്ത് വർഷങ്ങൾ കൊണ്ട് പോയി.... ജീവശാസ്ത്ര പരമായ വളർച്ച ശരീരം നേടിയതും.... വികാരങ്ങളുടെ തീഷ്ണത അനുഭവിക്കാൻ തുടങ്ങിയതുമെല്ലാം ഈ പത്ത് വര്ഷങ്ങളിലാണ്..... ബോർഡിങ് സ്‌കൂളിന്റെ എല്ലാ അവസരങ്ങളും ഉപയോഗിച്ച്‌ കൂട്ടുകാരും റൂം മേറ്റുമെല്ലാം കാമുക വേഷവും ജാരവേഷവും കെട്ടിയാടി തുടങ്ങിയിരുന്നു.... ചിലർ ദ്രാവക രൂപത്തിലോ ധൂമ രൂപത്തിലോ ഉള്ള ലഹരിയുടെ ആത്മഹർഷങ്ങളും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു..... വർഷങ്ങളായി ഞാൻ സൃഷ്ടിച്ചെടുത്ത അന്തർമുഖ സ്വഭാവവും പഠിപ്പിസ്റ് എന്ന പേരും എന്നെ ഇതിലേക്ക് നയിക്കുന്നതിന് അവർക്ക് വിലങ്ങ് തടിയായി.... അതിനാൽ തന്നെ അധികം സ്വഭാവ ദൂഷ്യമില്ലാത്ത ഒരുവനായി ഞാൻ തുടർന്നു ...... സഹപാഠികളായ പെൺകുട്ടികൾ മുതൽ സ്‌കൂളിലെ ചില റസിഡന്റ് അദ്ധ്യാപികമാർ വരെ ഒറ്റക്ക് കാണുമ്പോൾ വല്ലാത്ത ഭാവത്തിൽ നോക്കുന്നതും ഇടപഴകുന്നതും പലപ്പോഴും മനസ്സിലായിട്ടും ആകാത്ത രീതിയിൽ ഭാവിച്ച് പൊന്നു..... വികാരങ്ങൾ ഉണ്ടായില്ല എന്നല്ല.... അവക്കുള്ള അവകാശം തനിക്കുണ്ടോ എന്ന ഭയം.... അപകർഷതാ ബോധം... ചെറുപ്പത്തിലേ മനസ്സിൽ ഉറച്ച് പോയ അത്തരം ചിന്തകൾ.... മറ്റുള്ളവരിൽ നിന്ന് മാറി നിൽക്കേണ്ടവനാണ് എന്ന അനാവശ്യ ചിന്ത..... യോഗയും മറ്റു ശീലിച്ചിട്ടും വിട്ട് പോകാത്ത മറ്റുള്ളവരോടുള്ള ഭയം..... പ്രണയം പോയിട്ട് ഇഷ്ടം പോലും പ്രകടിപ്പിക്കാൻ മനസ്സനുവദിക്കുന്നില്ല.....

പക്ഷെ ഉറക്കത്തിന്റെ അബോധാവസ്ഥയിൽ ശരീരം അതിന്റെ പ്രതിഷേധം സ്വയം അറിയിക്കുമ്പോഴൊക്കെ മുഖം തിരിച്ചറിയാത്ത ഒരു പെൺകുട്ടി ഉണ്ണിയേട്ടാ .... എന്ന് എന്റെ ചെവിയിൽ കാതരമായി വിളിച്ചുകൊണ്ടിരുന്നു.... മെലിഞ്ഞ് നീണ്ട .....മുട്ടൊപ്പം നീളുന്ന കനത്ത മുടിയുള്ള .... വെളുത്ത നിറമുള്ള.... രൂപം വ്യക്തമല്ലെങ്കിലും അല്പം നീണ്ട മുഖമുള്ള ...... കവിളെല്ലുകൾ തെളിഞ്ഞ ഒരു പെൺകുട്ടി.....

💬 Comments

View all comments