0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 687

.....

ഉം.... എന്നാലും നീയെന്നെ വിട്ട് പോവില്ലേ....

ശരിയാണ് എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല.... എന്നാലും ഞാൻ ഇവിടുന്ന് പോയാലും ഇവിടെ വരാതിരിക്കില്ല എന്ന് മാത്രം ഇപ്പോൾ പറയാം...

അത് മതി ഉണ്ണീ... എപ്പോഴെങ്കിലും... നിനക്കൊരു വിഷമം തോന്നുമ്പോൾ ഇങ്ങോട്ട് ഓടി പോരെ.... ഈ ഏദൻ തോട്ടം ഇനി നിന്റെയും കൂടിയാണ്....

ശരി അമ്മേ .....

പിന്നെ ഞാനൊരു കാര്യം പറയട്ടെ....

എന്താ അമ്മേ ...

നീ പ്രാർത്ഥിക്കുമ്പോൾ രൂപ വിളിച്ചിരുന്നു.... ഞാൻ നിന്നെ കൂട്ടിക്കൊണ്ട് വന്നത് അവളറിഞ്ഞു... രൂപയെ ഒഴിവാക്കി... നിന്നെ ഇങ്ങോട്ട് കൂട്ടിയതിന് എന്നോട് വഴക്കിടാനാ വിളിച്ചത്... അവളുടെ മമ്മിയെന്റെ സുഹൃത്താണ്... ഡോ വിജയലക്ഷ്മി....

പാവം ....രൂപ... അവൾക്ക് നന്നായി ഫീൽ ചെയ്തിട്ടുണ്ടാവും.... ഇങ്ങിനെ ഒന്ന് അവൾ പ്രതീക്ഷിച്ച് കാണില്ല.....

അതല്ല ഉണ്ണീ .... മത്സരത്തിലെ തോൽവിയേക്കാൾ അവളെ ഹാർട്ട് ചെയ്തത് ആ സുന്ദരിക്കുട്ടിയുടെ സാമീപ്യമാണ്....

അതുണ്ടാവും അമ്മേ .... അവൾക്കത് ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല....

എടാ പൊട്ടാ അതല്ല...

പിന്നെ...

രൂപ നിന്റെ കാര്യത്തിൽ അല്പം പൊസ്സസ്സീവാണോ എന്നൊരു സംശയം....

ഏയ് ....അവൾക്കറിയാമല്ലോ സുധയെന്റെ സിസ്റ്ററാണെന്ന്..... അത് തിരിച്ചറിയാൻ ഒക്കെ അവൾക്ക് പറ്റും .... അവൾ നല്ല ചിന്താ ശേഷിയുള്ള കുട്ടിയാണ്.... മാത്രമല്ല അവളെന്തിനാ എന്റെ കാര്യത്തിൽ പൊസ്സസ്സീവ് ആകുന്നത്... ഞാൻ വെറുമൊരു സഹപാഠി മാത്രമല്ലേ.... ഇപ്പോൾ അവളെ ചതിച്ചവനും....

ഓഹ് അപ്പൊ നിനക്കവളെ കുറിച്ച് നന്നായി അറിയാമല്ലോ.... എന്താ കള്ളാ വല്ല ദുരുദ്ദേശ്യവുമുണ്ടോ...? അവരുടെ സ്വരത്തിലൊരു കള്ളത്തരം...

ഏയ് ... എന്താ അമ്മെ ഇത്.... എനിക്ക് അവളോട് ഒന്നും തോന്നിയിട്ടില്ല.... അവളോടെന്നല്ല ആരോടും....

💬 Comments

View all comments