0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 663

ലഭ്യമായ ഇന്റർനെറ്റ് സൗകര്യവും എല്ലാം അവയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിച്ചിരുന്നു.... ഞാൻ അതിൽ ശ്രദ്ധാലു അല്ലായിരുന്നു എങ്കിലും ... സ്റ്റാഫ്‌റൂമിൽ അവയെല്ലാം മികച്ച സ്‌കോർ നേടുന്നുണ്ടായിരുന്നു.....

ഈ ഘട്ടത്തിലാണ് ഒരു അന്തർ സ്‌കൂൾ ഡിബേറ്റ് സ്‌കൂളിൽ നടന്നത്..... വിഷയങ്ങളിൽ ഉള്ള അവഗാഹവും പഠന മികവും എന്നെ സ്‌കൂൾ ടീമിൽ എത്തിച്ചു .... പക്ഷെ അത് ഒരു വമ്പൻ പരാജയമായി തീർന്നു.... മനസ്സിൽ അടുക്കി സൂക്ഷിച്ച അറിവുകളും വസ്തുതകളും ഒരു പൊതുസഭയിൽ എന്നെ വിട്ട് പോയി.... ഡിബേറ്റ്ന്റെ പ്രസന്റേഷൻ സമയത്ത് വിറയലും വിയർപ്പും തലകറക്കവും എല്ലാം കൂടി എന്നെ നിശ്ശബ്ദനാക്കി.... ഫലമെന്താ.... ഞങ്ങളുടെ സ്‌കൂൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.... മറ്റ് സ്‌കൂളുകൾ ഏതെന്നോ....മത്സരാർത്ഥികൾ ആരെന്നോ നോക്കാൻ നിന്നില്ല.... എന്റെ കൂടെ പങ്കെടുത്ത കുട്ടി എന്തൊക്കെയോ അവതരിപ്പിച്ച് ഞങ്ങളുടെ സമയം പൂർത്തിയാക്കിയപ്പോൾ ഞാൻ ആശ്വാസത്തോടെ ഹാൾ വിട്ട് ഓടി പോയി...... കുറേ അധികം വെള്ളം കുടിച്ചു ....

മത്സരശേഷം സ്‌കൂളിന് സമീപത്തെ പ്രാർത്ഥനാമുറിയുടെ പോർച്ചിലിരിക്കുമ്പോൾ എന്റെ കൂടെ പങ്കെടുത്ത കുട്ടിയും കൂട്ടുകാരും അടുത്തേക്ക് വന്നു....

ഹേയ് ഗോവർദ്ധൻ താൻ ചെയ്തത് ശരിയായില്ല കേട്ടോ.... അവൾ പറഞ്ഞു...

രൂപ ഞാൻ..... ഞാൻ നിസ്സഹായ ആയി അവളെ നോക്കി...

ഒന്നും പറയണ്ട.... എന്റെ കൂടെ പങ്കെടുക്കുവാൻ നിനക്കിഷ്ടമല്ല എങ്കിൽ നിനക്കത് മുൻപേ പറയാമായിരുന്നു.... ഇത് ഇത്രയും വലിയ ഒരു സദസ്സിൽ എന്നെ അപമാനിച്ചില്ലേ... എന്നെ വിട്ടേക്ക് നിനക്ക് സ്‌കൂളിന്റെ അഭിമാനം നോക്കാമായിരുന്നില്ലേ....

രൂപ... എന്റെ വാക്കുകൾ വീണ്ടും വിക്കി....

ഗോവർദ്ധൻ ..... ഈ ഡിബേറ്റ്ൽ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് നിനക്കറിയാവുന്നിടത്തോളം ആധികാരികമായി

💬 Comments

View all comments