പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

📝 Ongoing

👁 230747 views ❤ 461 likes 💬 50 comments

പെരുമഴക്ക് ശേഷം….3
Perumazhakku Shesham Part 3 | Author : Anil Ormakal
Previous Part | From the Author of   അന്നമ്മ | കാട്ടുതേൻ

പ്രിയമുളളവരേ

നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി.... അഭിപ്രായങ്ങൾക്ക് മറുപടി എഴുതാത്തത് ജാഡ കൊണ്ടല്ല..... മുൻ അധ്യായത്തിൽ പറഞ്ഞതാണ് കാര്യം.... എല്ലാ പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി.... തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്...... അടുത്ത ഭാഗത്തിലേക്ക്....

ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു.... അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല... ഒരു നേരിയ കുറ്റബോധം.... പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു .... അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു.....
**** ***** *****

അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു... ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു.... കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്.... അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു.... പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു.... ഒൻപത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട .... എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.....

📚 Chapters

1 published

Related Stories

💬 Comments

View all comments