പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
📝 Ongoing
👁 245210 views ❤ 575 likes 💬 222 comments
പെരുമഴക്ക് ശേഷം….4
Perumazhakku Shesham Part 4 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു..... അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം.... പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം.... അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്.... അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു..... അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു....
ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു.... നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു.... രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്.... കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല.... ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്.... പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം.
💬 Comments
View all comments