0%

Chapter Title : ?പെരുന്നാൾ നിലാവ്? [അൻസിയ]

Author : അൻസിയ Read All Parts 70.6K
ലോങ് ടോപ്പ് പൊക്കി ഇടുപ്പിൽ കുത്തി അവൾ എന്റെ പിറകെ ഇറങ്ങി വന്നു... മുറ്റത്തേക്ക് അവൾ വരുമെന്ന് ഞാൻ കരുതിയില്ല ... ആ സംഹാര രൂപം കണ്ട് അവിടെ നിക്കാൻ എനിക്ക് തോന്നിയില്ല വീടിന്റെ സൈഡിലൂടെ അരക്കൊപ്പം വളർന്നു നിന്ന പുല്ലുകൾക്ക് ഇടയിലൂടെ ഞാൻ ഓടി പിറകെ അവളും... ഈ സമയത്ത് എങ്ങാനും അവളുടെ കയ്യിൽ എന്നെ കിട്ടിയാൽ കടിച്ചു കീറും എന്ന കാര്യം ഉറപ്പായിരുന്നു... ഇപ്പൊ നടന്നത് ഇന്നത്തെ മാത്രം കാര്യമല്ല എന്നെ നേരിൽ എന്നൊക്കെ കണ്ടോ അന്നൊക്കെ ഇതാണ് അവസ്‌ഥ... അവൾ കാണാതെ ഞാൻ പുല്ല് കൂടുതൽ നിന്ന സ്ഥലത്ത് പതുങ്ങി ഇരുന്നു... കുറച്ചു നേരം ശബ്ദം ഒന്നും കേട്ടില്ല അവൾ പോയി കാണുമെന്ന് കരുതി എണീക്കാൻ ഒരുങ്ങിയ ഞാൻ കേട്ടത് അവളുടെ കരച്ചിൽ ആയിരുന്നു... പടച്ചോനെ ചെരിപ്പ് പോലും ഇല്ലാതെ ആണ് ഇറങ്ങി ഓടിയത് വല്ല കുപ്പിച്ചില്ലോ മറ്റോ കാലിൽ കയറിയോ എന്ന് കരുതി ഞാൻ വേഗം എണീറ്റ്‌ അവളുടെ അരികിലേക്ക് ചെന്നു... എന്നെ കണ്ടതും കരച്ചിൽ മാറി ആ മുഖത്ത് ചിരി വിടർന്നു... എന്റെ കഥ കഴിഞ്ഞു തെണ്ടിയുടെ അഭിനയം ആയിരുന്നു കരച്ചിൽ എന്ന് എനിക്ക് മനസ്സിലായി.... "ഒളിച്ചിരുന്ന ആളെ മുന്നിൽ വരുത്തിയത് കണ്ടോ അതാണ് ഫൗസി...." "വല്ല്യ കാര്യമായി....പോടി വട്ടത്തി...."
വട്ടത്തി എന്ന് കേട്ടതും അവൾ എന്റെ നേരെ ചാടി... പെട്ടന്ന് ഒഴിഞ്ഞു മാറി അവളെ പിറകിലൂടെ പിടിച്ച് ഞാൻ മറിഞ്ഞു... ഞാനും മോളും കൂടി നിലത്ത് രണ്ട് തവണ മറിഞ്ഞു എങ്കിലും എനിക്ക് ബാലൻസ് കിട്ടുമ്പോൾ ഞാൻ അവളുടെ

💬 Comments

View all comments