0%

Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]

Author : kkwriter2024 Read All Parts 43K

ഏറ്റവും ആദ്യം എത്തുന്നത് തങ്ങൾ ആകുമെന്ന് കരുതിയ ഷാഹിനാക്ക് തെറ്റി. ഏറ്റവും അവസാനമായിരുന്നു അവർ എത്തിയത്. കുട്ടികളുടെ ശബ്ദ കോലാഹലങ്ങൾക്കിടയിൽ ആ വീടൊന്ന് ഉണർന്നു. എല്ലാവരും അവരവരുടെ തിരക്കുകളിലേക്ക് കടന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും കിടക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ ഷാനു വന്ന് ഉമ്മാട് പറഞ്ഞു,
“ഉമ്മാ… ഉപ്പൂപ്പാട് പറയ്.”
”എന്ത്?”

“കോലായിലെ മുറി തരാൻ.”
“നിന്നെ കൊണ്ട് ഞാൻ തോറ്റു.”

അതും പറഞ്ഞവൾ ഉപ്പാടെ അടുത്തേക്ക് പോയി ഉമ്മറത്തെ ചാരു കസേരയിൽ പുറത്ത് പെയ്യുന്ന മഴയും നോക്കി കിടക്കുക ആയിരുന്നു അയാൾ.

അവൾ ഭവ്യതയോടെ പിന്നിൽ ചെന്നു വിളിച്ചു

“ഉപ്പാ..”
”ആ, എന്താ ഷാഹിന?”

”കോലായിലെ മുറിയുടെ താക്കോൽ എനിക്ക് തന്നാളെ?”

“നീ അവിടെയാണോ കിടക്കാൻ പോകുന്നത്?”

”ഷാനുവും ഉണ്ടല്ലോ?”

”രണ്ട് പേർക്ക് കിടക്കാൻ ഉള്ള സ്ഥലമൊന്നും ഇല്ല മോളെ അവിടെ.”
”അത് സാരമില്ല.”
“എന്നാ നിന്റെ ആഗ്രഹം പോലെ നടക്കട്ടെ.” എന്ന് പറഞ്ഞു അയാൾ അരയിൽ നിന്നും താക്കോൽക്കൂട്ടം എടുത്ത്, അതിൽ നിന്ന് ചെറിയ ഒരു ചാവി വേർപെടുത്തി അവൾക്ക് കൊടുത്തു.

അതും വാങ്ങി മുറി തുറന്ന് നോക്കുമ്പോൾ പൊടിയൊന്നും പിടിച്ചിട്ടില്ല. എന്നാലും ബെഡിന്റെ വിരിയല്ലാം അവൾ മാറ്റി വിരിച്ചു. തലയണകൾക്ക് പുതിയ കവറുകൾ ഇട്ടു. പുതയ്ക്കാൻ ഒരു പുതപ്പും തലക്കൽ വെച്ചു.

ഉപ്പ പറഞ്ഞത് ശരിയാണ്‌ ഒരാൾ നിലത്ത് കിടക്കേണ്ടി വരും. ഷാനു പെരുന്നാൾ രാവ് ആഘോഷിച്ച് എപ്പോഴാണ്‌ വരികയെന്ന് അറിയില്ലല്ലോ. അവൻ വന്നാൽ താഴേക്ക് ഇറങ്ങി കിടക്കാം എന്നവൾ വിചാരിച്ചു.

വീട്ടിലെ ലൈറ്റ് ഓഫ്

💬 Comments

View all comments