Chapter Title : പേടി പ്രണയമായി 6 [മരുമകൾ]
തേപ്പിച്ചു ഡ്രസ്സ് എല്ലാം മാറ്റി ഇരുത്തി. 9 മണി ആയിക്കാണും. അച്ഛന്റെ കാറിന്റെ ഹോൺ ശബ്ദം കെട്ട് ഞാൻ ഉമ്മറത്തേക്ക് പാഞ്ഞു. അതേ ഏട്ടൻ വന്നു. ഏട്ടൻ മുൻസീറ്റിൽനിന്നും ഇറങ്ങിയപ്പോളും എന്റെ നോട്ടം ഡ്രൈവർ സീറ്റിലേക്ക് ആയിരുന്നു. അച്ഛനും പുറത്തിറങ്ങി അച്ഛൻ ഏട്ടൻ കൊണ്ടുവന്ന സാധങ്ങൾ എല്ലാം വണ്ടിയിൽ നിന്നും ഇറക്കുകയാണ്. ഏട്ടൻ നേരെ വന്ന് മക്കളെ എല്ലാം കെട്ടിപ്പിടിച്ചു. പിന്നെ അമ്മയെയും. എന്നെ പിന്നെ മക്കളെ പ്രസവിക്കാനും വീട്ടുജോലിക്കും മാത്രം അല്ലെ ആവശ്യം ഒള്ളു.
ഏട്ടൻ ഒന്ന് മയങ്ങട്ടെ എന്നും പറഞ്ഞു റൂമിലേക്ക് പോയി. പിന്നാലെ അമ്മയും സീമയും അടുക്കളയിലേക്ക് പോയി. ഞാൻ അച്ഛന്റെ അടുത്ത് ചെന്ന് പെട്ടി എടുക്കാൻ സഹായിച്ചു.
വേണ്ട മോളെ നീ എടുക്കേണ്ട ഞാൻ എടുത്തോളാം..
ആഹ് കുഴപ്പമില്ല അച്ഛാ.. ഞാൻ സഹായിച്ചോളാം.
എന്നാ നീ ആ ചെറിയ പെട്ടി എടുത്തോ..
Hmmm
അങ്ങിനെ ഞങ്ങൾ പെട്ടെയെല്ലാം അകത്തു കൊണ്ട് വെച്ചു. ഏട്ടൻ റൂമിലേക്ക് പോയിരുന്നു മക്കളേം കൊണ്ട്. ഞാനും ഉള്ളിലേക്ക് പോയി. ഞാൻ ഡോർ അടച്ചു അകത്തേക്ക് ചെന്നു. ഏട്ടൻ കുട്ടികളോട് കളിച്ചിരിക്കുവായിരുന്നു. ഞാൻ ഏട്ടനോട് യാത്ര ഒക്കെ സുഖമായിരുന്നോ ചായ എടുക്കട്ടെ എന്നൊക്കെ ചോദിച്ചു. ആഹ് സുഖമായിരുന്നു ചായ ഇപ്പോൾ വേണ്ട കുറച്ചു റസ്റ്റ് എടുക്കട്ടെ എന്നിട്ട് മതി എന്ന് പറഞ്ഞു.
ഞാൻ ഏട്ടന്റെ അടുത്ത് കിടന്ന് കുട്ടികളോടും ഏട്ടനോടും ഓരോന്ന് സംസാരിച്ചിരുന്നു. ഏട്ടൻ എന്റെ കയ്യിൽ മെല്ലെ തലോടി. ഞാൻ ഏട്ടനെ നോക്കി കണ്ണുകൊണ്ട് എന്താ എന്ന് ചോദിച്ചു. ഏട്ടൻ എന്നെ ചുംബിക്കുന്നപോലെ കാണിച്ചു. ഞാൻ എനിക്ക്
💬 Comments
View all comments