0%

Chapter Title : പെയിന്റ് പണിക്കാരൻ രമേശൻ 2 [സ്പൾബർ]

Author : Spulber Read All Parts 22.9K

ഷീറ്റ് ചുരുട്ടിക്കൂട്ടിയെടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു. പിന്നെ അലമാരയിൽ നിന്നും അലക്കി മടക്കി വെച്ച പുതിയൊരു ഷീറ്റെടുത്ത് ബെഡിൽ വിരിച്ചു. തലയിണക്ക് പുതിയ കവറുമിട്ടു. ഒന്നാലോചിച്ച ശേഷം ലജ്ജയോടെ അവളൊന്ന് പുഞ്ചിരിച്ച്,
കട്ടിലിനടിയിൽ പൊതിഞ്ഞ് വെച്ച ഒരു തലയിണ കൂടിയെടുത്ത് അതിനും പുതിയ കവറിട്ട് രണ്ടും ബെഡിൽ ഒതുക്കി വെച്ചു. സേതുവേട്ടൻ ഉള്ളപ്പോൾ മാത്രമാണ് രണ്ട് തലയിണകൾ എടുക്കുന്നത്. പിന്നെ ഇപ്പോഴിതെന്തിനാ രണ്ടെണ്ണം എടുത്തതെന്ന് അവൾ കോരിത്തരിപ്പോടെ ഓർത്തു. അവനെ ഇവിടെ കിടത്തിയുറക്കാനാണോടീ നിൻ്റെ ഭാവം എന്നവൾ തന്നോട് തന്നെ ചോദിച്ചു. വൃത്തിയായി വിരിച്ച കിടക്കയിലേക്കവൾ കൊതിയോടെ നോക്കി. വെള്ളയിൽ ചുവന്ന പൂക്കളുള്ള മനോഹരമായൊരു ബെഡ്ഷീറ്റാണത്.
കുറച്ച് കഴിയുമ്പോൾ അതിൻ്റെ അവസ്ഥ എന്താകുമോ? എന്തോ?.. ഹേമ വീണ്ടും അടുക്കളയിലേക്ക് പോയി ബാക്കിയുള്ള പണിയിലേക്ക് തിരിഞ്ഞു.

രമേശൻ പതിയെ ബൈക്കോടിച്ചു. രാവിലെ വീട്ടിൽ നിന്ന് ചായ കുടിച്ചാലും അങ്ങാടിയിൽ വന്ന് ബാലേട്ടൻ്റെ കടയിൽ നിന്ന് ഒരു ചായയും കുടിച്ച്, പത്രവും നോക്കിയിട്ടേ പണിക്ക് പോവൂ.
അവൻ കടയിൽ വന്നിരുന്ന് പത്രം മറിച്ച് നോക്കുമ്പോഴേക്കും ബാലേട്ടൻ ചായയെടുത്തു. ചൂട് ചായയും ഊതിക്കുടിച്ച് പത്രവും വായിച്ച് കുറച്ച് നേരം അവനവിടെ ഇരുന്നു. സ്ഥിരമായി പത്രം വായിക്കുന്നയാളാണ് രമേശൻ. പക്ഷേ ഇന്ന് പത്രത്തിൽ നോക്കിയിരിക്കുന്നുണ്ടെന്നല്ലാതെ ഒന്നും വായിക്കാൻ അവന് കഴിയുന്നില്ല. മനസാകെ കുതിച്ച് ചാടുകയാണ്. ഒന്നാമത് ഹേമയുടെ പാൻ്റീസ് എന്തു ചെയ്യണം? അതവൾക്ക് തിരിച്ചു കൊടുക്കണോ? അതോ താൻ തന്നെ സൂക്ഷിക്കണോ?
തൻ്റെ കയ്യിൽ വെച്ചാലും അപകടമാണ്. എവിടെ വെക്കും? ആഴ്ചയിലൊരിക്കൽ രമ്യ ബൈക്ക് വൃത്തിയായി കഴുകിത്തരും. അപ്പോൾ അവൾ സൈഡിലെ ബോക്സൊ

💬 Comments

View all comments