Chapter Title : പെയ്തൊഴിയാൻ കാത്ത് [Geethu]
പേരോർക്കവേ ഹൃദയത്തിൽ വേദനകളുടെ കാർമേഘങ്ങൾ പെയ്തിറങ്ങാൻ കൊതിച്ചു തുടങ്ങിയിരുന്നു...
പെയ്തിറങ്ങാനാവാതെ മടുപ്പിക്കുന്ന ഒരു ഹൃദയം ഓർക്കവേ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു... വിഷാദം നിറഞ്ഞ പുഞ്ചിരി...
ബസ്സിൻ്റെ ഹോൺ കേട്ടാണ് ബോധം വന്നത്. ഓടി ചെന്ന് അതിൽ കയറി. പതിവായി കയറാത്ത ബസ്സായിരുന്നതിനാൽ ആരെയും പരിചയമില്ല. അല്ലെങ്കിൽ കണ്ടക്ടർ വിനുചേട്ടൻ്റെ വക ഒരു അന്വേഷണമോ, ഡ്രൈവറു ചേട്ടൻ്റെ വക ഒരു ചിരിയോ ഉണ്ടാവും. അത് ഒരു സന്തോഷം തന്നെയാണ്. ഇന്നിപ്പോൾ അറിയുന്ന ആളുകളൊന്നും ഇല്ല. പതിയെ ഒരു സൈഡിലേക്ക് നീങ്ങി നിന്നു.
ആരോ പതിയെ തോണ്ടുന്നതു പോലെ തോന്നിയപ്പോഴാണ് നോക്കിയത്. അടുത്ത വീട്ടിലെ അനുവാണ്. ബാങ്കിലാണ് ജോലി ചെയ്യുന്നത്. എന്നും ഈ ബസ്സിനാവുമായിരിക്കും. സീറ്റിലിരുന്ന് ബാഗ് ചോദിക്കുകയാണ്. ബാഗ് കനമൊന്നും ഇല്ലെങ്കിലും അവളുടെ കൈയ്യിലേക്ക് വെച്ചു കൊടുത്തു. രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവളുടെ അടുത്ത് സീറ്റ് ഒഴിഞ്ഞു. അവൾ പിടിച്ച് അരികിലിരുത്തി്.
ഇന്നെന്തേ ഇന്ദു ലേറ്റ് ആയേ?
ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
ശബ്ദം വളരെ പതിഞ്ഞതു പോലെ തോന്നിയോ. അല്ലെങ്കിലും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ ആരെങ്കിലും ഓർമിപ്പിക്കുന്നിടത്തോളം വേദനയെന്തുണ്ട്.?
താനിപ്പോൾ ആഗ്രഹിക്കുന്നത് ഇന്നതെ ദിവസം തൻ്റെ ജീവിതത്തിൽ ഉണ്ടിയിരുന്നെങ്കിലെന്നല്ലേ. പക്ഷേ അതാർക്കും തിരിച്ചറീയില്ലല്ലോ?
അതുകൊണ്ടല്ലേ താൻ സ്വന്തം നാടു വിട്ട് ഇത്രയും ദൂരെ വന്നത്. സ്കൂളിനടുത്ത് കിട്ടിയ വീടു വിട്ട് അര മണീക്കൂർ ദൂരെ തനിയെ താമസിക്കുന്നത്. പറഞ്ഞപ്പോൾ പലരുടേയും കൺകളിലെ ചോദ്യം താൻ മനപൂർവ്വം അവഗണിച്ചതല്ലേ.
എന്നിട്ടും എന്താണോ മറക്കാനാഗ്രഹിക്കുന്നത് അതിതുവരെ മറക്കാൻ കഴിഞ്ഞിട്ടില്ലല്ലോ?
അനു എന്തൊക്കെയോ പറയുന്നുണ്ടിയിരുന്നു. ചിന്തകളിലുഴറീയ മനസ്സ് ഒന്നും കേട്ടില്ല. മറുപടീയൊന്നും കിട്ടാതായതു
💬 Comments
View all comments