Chapter Title : ഫാം ഹൌസ് 1 [Master]
“ഇറ്റ് ലുക്സ് ക്വയറ്റ് ആന്റിക്ക് അങ്കിള്‍” അത്ഭുതത്തോടെ അതിനകം വീക്ഷിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“യെസ്, ആ കാലത്തുണ്ടായിരുന്ന സാധനങ്ങള്‍ തന്നെയാണ് ഇതെല്ലാം. ഇവിടെ കഴിവതും പഴമയുടെ ഓര്‍മ്മ നല്‍കുന്ന വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. എനിക്ക് എന്റെ ബാല്യകാലം വളരെ ഇഷ്ടമായിരുന്നു. ഒരു ഡ്രിങ്ക് സിപ് ചെയ്ത് ഇവിടെ തനിച്ചിരിക്കുമ്പോള്‍ ഞാന്‍ ആ കാലത്തേക്ക് മടങ്ങിപ്പോകും. മോള്‍ക്ക് ഇതൊക്കെ ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം. സാധാരണ ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ പുച്ഛമാണ്. ഇവിടെ പത്തായവും മണ്‍പാത്രങ്ങളും മണ്ണെണ്ണ വിളക്കുകളും ഉറിയും ആട്ടുകല്ലും അരകല്ലും എല്ലാമുണ്ട്. ഇടയ്ക്ക് ഞാനിവിടെ ഉണ്ടുറങ്ങാറുമുണ്ട്”
“അപ്പോള്‍ ആഹാരമൊക്കെ?”
“ജോലിക്കാരനുണ്ട്. വിറകടുപ്പിലാണ് പാചകം. സംഭവം ഒരു രസമാണ്”
“അതെ അങ്കിള്‍. വളരെ ഡിഫറന്റ് ലൈഫ്സ്റ്റൈല്‍ ആണ് അങ്കിളിന്റേത്. യു ആര്‍ റിയലി ഗ്രേറ്റ്”
“ഓ..താങ്ക് യൂ. ങാ പിന്നെ മോളെ, ഞാന്‍ സ്വന്തമായി ഉണ്ടാക്കുന്ന വൈന്‍ ഉണ്ട്. ഒരല്‍പം കുടിച്ചാല്‍ ഈ നടന്ന ക്ഷീണമൊക്കെ പമ്പ കടക്കും. നീ ഇരിക്ക്. ഞാന്‍ എടുത്തുകൊണ്ടുവരാം”
“ഞാനും വരുന്നു അങ്കിള്‍. എനിക്ക് ഈ വീട് മുഴുവനും കാണണം”
“ഒകെ..ദെന്‍ കം വിത്ത് മി”
അങ്കിളിന്റെ കൂടെ ഞാന്‍ പഴമയുടെ ഗന്ധമുള്ള ആ വീടിന്റെ ഉള്ളിലേക്ക് കയറി. ധാരാളം മുറികളുണ്ട് അതിനെന്ന് എനിക്ക് തോന്നി. എല്ലാ മുറികളില്‍ നിന്നും അടുത്തതിലേക്ക് കയറാന്‍ വാതിലുകലുണ്ട്. ഏറ്റവും പിന്നിലെ വിശാലമായ മുറിയിലെത്തി അങ്കിള്‍ നിന്നു. അതിനുള്ളില്‍ വലിയ ഒരു പത്തായവും രണ്ടുമൂന്നു ബെഞ്ചുകളും പിന്നെ ഉരല്‍, ആട്ടുകല്ല് എന്നിവ ഉണ്ടായിരുന്നു. ജനലഴികളിലൂടെ നോക്കിയാല്‍ ഒരു കാടിന്റെ നടുവില്‍ അകപ്പെട്ടതുപോലെയാണ് തോന്നുക.
“ഇതാണ് ഈ വീടിന്റെ ഡൈനിംഗ് മുറി.
💬 Comments
View all comments