0%

Chapter Title : ഫാൻ ബോയ് [Danmee]

Author : danmee Read All Parts 1.1K

എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ ഓർത്തും ഫോണിൽ ഒന്ന് ഇല്ലെന്ന് എനിക്ക് ഉറപ്പ് ഉള്ളത് കൊണ്ടും ഞാൻ ഫോൺ അവർക്ക് കൊടുത്തു.

" ഇതിന്റ ലോക്ക് എന്താ "

ഞാൻ അവർക്ക് ലോക്ക് മാറ്റികൊടുത്തു. അവർ ഫോൺ  നോക്കി കൊണ്ടിരിക്കുമ്പോൾ തന്നെ  ആ വലിയ പട്ടി അവിടേക്ക് വന്നു മുരണ്ട് കൊണ്ട് നിൽപ്പുണ്ട്. അപ്പോഴാണ് എന്റെ ഫോൺ ശബ്ടിക്കുന്നത്. അലീന മേഡം ഫോൺ  എനിക്ക് നേരെ തിരിച്ചു.

തോമസ് സർ

സ്‌ക്രീൻ ആ പേര് കണ്ടപ്പോൾ അത് വരെ നടന്നത് എല്ലാം മറന്നുകൊണ്ട് ഞാൻ പെട്ടെന്ന് ഫോൺ  വാങ്ങി അറ്റന്റ് ചെയ്തു.

" ഹാലോ സാറെ സാർ എവിടെയാ.... ഞാൻ ഇന്നലെ മുതൽ വിളിക്കുന്നതാ "

" ഡാ നീ ഒന്ന് അടങ്ങു...... നീ ഇപ്പോൾ ഇവിടെയാ ഉള്ളത് "

" ഞാനിപ്പോൾ..... ഞാൻ  ഞാൻ  സാറിന്റെ നാട്ടില ഉള്ളത് "

" എന്റെ നാട്ടിലോ "

" സാറിന്റെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് ഇങ്ങോട്ട് വന്നതാ "

" ഒക്കെ...... അങ്ങനെ ആണെങ്കിൽ നീ എന്റെ വീട്ടിലോട്ട് ചെല്ല്  ഞാൻ  അലീനയെ വിളിച്ചു പറയാം..... ഇന്ന് നീ അവിടെ നിൽക്ക്  നാളെ ഞാൻ അവിടെക്ക് എത്താം "

" സാർ  എന്റെ റോളിന്റെ കാര്യം "

" നാളെ നേരിട്ട് പറയാമെടാ "

ഫോൺ കട്ട്‌ ചെയ്ത  ശേഷം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ  നിന്നു.

" ഡാ നീ വീഡിയോ വല്ലതും എടുത്തിട്ടുണ്ടോ "

" ഇല്ല"

" നീ വല്ലതും കണ്ടോ "

💬 Comments

View all comments