Chapter Title : ഫാൻ ബോയ് [Danmee]
സിനിമയിൽ തിരക്കുള്ള സഹതരം ആണ് പുള്ളി. ഞാൻ പിന്നീട് കുറച്ച് കലം പുള്ളിയുടെ അസിസ്റ്റന്റ് ആയിരുന്നു. പുള്ളി താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഒരു മുറി എനിക്ക് തന്നിരുന്നു. തോമസ് സാറിന്റെ കുടുംബം ഒക്കെ അങ്ങ് നാട്ടിൽ ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഞാൻ പുള്ളിയെ അസൂയയോടെ ആണ് കണ്ടിരുന്നത്. കാരണം ആസമയത്ത് കത്തിനിന്നിരുന്ന ഒരു യുവനായികയെ ആണ് പുള്ളി വിവാഹം കഴിച്ചിരിക്കുന്നത് ' അലീന' .അലീന ഒരു സമയത്ത് സൗത്ത്ഇന്ത്യ കിഴടക്കിയിരുന്ന സൗന്ദര്യ ശില്പം. ഞങ്ങളുടെ സിലിബ്രിറ്റി ക്രഷും വാണറാണിയും ഒക്കെ ആയിരുന്നു അവർ. തോമസ് സാറിന്റെയും അലീന മാഡത്തിന്റെയും കല്ല്യാണം ടീവിയിൽ ലൈവ് കാണിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കല്യാണത്തിന് ശേഷം മേടം സിനിമയിൽ അഭിനയിച്ചിട്ടില്ല.
ഒരു ദിവസം ഷൂട്ടിംഗ് കയിഞ്ഞ് ലൊക്കേഷനിൽ നിന്നും മടങ്ങുമ്പോൾ. തോമസ് സർ എന്നോട് പറഞ്ഞു.
" ഡാ നീ എന്റെ പിറകെ ഇങ്ങനെ നടന്നാൽ മതിയോ...... വേറെ പരുപാടി ഒന്നും നോക്കുന്നില്ലേ "
" ഞാൻ എല്ലാവരോടും ചോദിക്കുന്നുണ്ട്..... നോക്കാം നോക്കാം എന്ന് പറയുന്നത് അല്ലാതെ ആരും വിളിച്ചിട്ടില്ല"
" ഡാ ഇന്ന് അബു എന്നെ കാണാൻ വന്നിരുന്നു "
" ഏത് അലി-അബു ലെ അബുവോ "
" അതെ..... അവർ ഇനി ഒരുമിച്ചു എഴുതുന്നില്ല എന്ന്... അലി ഒരു സിനിമ ഡയറക്ട്ട് ചെയ്യാൻ പോണു "
" ഞാൻ അറിഞ്ഞായിരുന്നു അവിടെയും പോയി ഞാൻ ചാൻസ് ചോദിച്ചിരുന്നു. "
" അബുവിന്റെൽ ഒരു തീരാകഥ ഉണ്ട്... ഞാൻ ഡയറക്റ്റ് ചെയ്യണം എന്ന അവൻ പറയുന്നത് "
💬 Comments
View all comments