Chapter Title : ഫാന്റസി ഓഫ് ബാംഗ്ലൂർ 1 [Introvert]
ഞാൻ കമ്പനിയിൽ ജോയിൻ ചെയ്തു . വലിയ ഒരു കമ്പനി ആണ് . നല്ല പോലെ വർക്ക് ഉണ്ട്. അതുകൊണ്ട് തന്നെ കൂടെ ഉള്ളവരൊന്നും വലിയ കൂട്ട് ഇല്ല. വർക്ക് കൂടുതൽ ആയതുകൊണ്ട്. എന്നാലും കുഴപ്പം ഇല്ല കാരണം എന്റെ കഷ്ടപ്പാട് മാറാൻ പോവുകയാണെല്ലോ എന്ന് ഓർത്തപ്പോൾ സന്തോഷം തോന്നി .
ഫ്ലാറ്റിൽ ഇത് തന്നെ ആണ് സ്ഥിതി . അപ്പുറത്തു താമസിക്കുന്നവർ ഒന്നും കൂട്ട് ഇല്ല . അതുകൊണ്ട് അവൾക്ക് ഭയങ്കര ബോർ അടി ആണ് . ബാംഗ്ലൂർ ജീവിതം ഒരു തിരക്ക് പിടിച്ച ജീവിതമാണ് . എല്ലാവരും എങ്ങോട്ട് ഒക്കെ ഓട്ടം ആണ് . അവൾക്ക് ഇവിടെ മടുത്തു എന്നു പറഞ്ഞു നമ്മളുടെ വീടിന്റെ കടം എല്ലാം വീട്ടിയിട്ട് പുതിയ വീട്ടിൽ താമസം മാറി നാട്ടിൽ തന്നെ സെറ്റിൽ ആവാം എന്ന് അവൾ എപ്പഴും പറഞ്ഞോണ്ടേയിരുന്നു ..
അങ്ങനെ കമ്പനിയിൽ ഒരു ഫ്രണ്ടിനെ കിട്ടി തോമസ് . ഒരു 40 അജ് കാണും ബാച്ചിലർ ആണ് . നല്ല സംസാരപ്രിയൻ . കമ്പനിയിലെ HR ആണ് . കമ്പനിയിലെ എംഡി ആയിട്ട് നല്ല കൂട്ട് ആണ് . അതുകൊണ്ട് തന്നെ പുള്ളിയുടെ കൂട്ട് എനിക്ക് ഉപകാരം ചെയ്യുമെന്ന് എനിക്ക് മനസിലായി ..
എനിക്ക് ആദ്യമാസത്തിലെ ശമ്പളം കിട്ടി . പക്ഷെ ബാംഗ്ലൂർ ജീവിതം വളരെ ചിലവേറിയത് ആണ് . ഫ്ലാറ്റ് വാടക , വാട്ടർ , കറന്റ് , ഭക്ഷണ സാധനങ്ങളുടെ വില എല്ലാം കൂടുതലാണ് . ഞാൻ ആകെ തകർന്നു . ഇവിടെ
💬 Comments
View all comments