0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 16 [അനികുട്ടന്‍]

Author : AniKuttan Read All Parts 470

നേരം ആലോചിച്ചു നിന്നു. “അതെ ഒരു ലോക്കറ്റ് മാല അച്ഛന്‍ എനിക്ക് തന്നിരുന്നു. പക്ഷെ അതിപ്പോള്‍ എന്‍റെ കയ്യില്‍ ഇല്ല. ഞാന്‍ അത്.”

“ശില്‍പയ്ക്ക് കൊടുത്തു അല്ലേ?”

“അതെ. അതെങ്ങനെ അനിക്ക്....”

“ഞാന്‍ ഊഹിച്ചതാ. അതെപ്പോഴാ നിങ്ങള്‍ അവള്‍ക്കു കൊടുത്തെ?”

“അത് അന്ന് ട്രെയിനില്‍ വച്ച് നിന്നെ മിസ്സ്‌ ചെയ്തപ്പോള്‍ അവള്‍ വിഷമിച്ചിരിക്കുന്നത് കണ്ടു ഞാന്‍ കൊടുത്തതാ. അത് കിട്ടിയപ്പോളാ അവള്‍ ഒന്ന് ചിരിച്ചത് തന്നെ.”

“ഹം.. അവള്‍ അത് കഴുത്തില്‍ ഇട്ടോ?”

“അതെ. ഞാനാ അവളുടെ കഴുത്തില്‍ അതിട്ടു കൊടുത്തെ. എന്‍റെ ബാഗില്‍ വെറുതെ കിടന്നിരുന്നതാ. “

“ഹം. ലക്ഷ്മീ. അതിനു ശേഷം അല്ലേ മേനോന്‍ അങ്കിള്‍ വയലന്റ് ആയെ?”

“അതെ. എന്താ?”

“ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തം ആയില്ലേ?  ആ ലോക്കറ്റിനെ പറ്റി മേനോന്‍ അങ്കിളിനു നേരത്തെ അറിയാം. ഒരു പക്ഷെ അതിനുള്ളില്‍ എന്താണെന്നും. അത് നിങ്ങളോട് പറയാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ ആണ് അദ്ദേഹം വയലന്റ് ആയതു.”

“ഈശ്വരാ. സത്യമാണോ അനീ നീ ഈ പറയുന്നത്. അന്നേരം ഇതൊന്നും എന്‍റെ തലയില്‍ തോന്നിയില്ലല്ലോ.”

“ലക്ഷ്മീ. ഈശ്വരന്‍ ഓരോന്നും നിശ്ചയിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്‍റെ നിയോഗം ആയിരിക്കാം നിങ്ങളോട് ഇതൊക്കെ വെളിപ്പെടുത്തുക എന്നത്. എന്‍റെ ഓര്‍മ്മകളിലെ കണ്ണികള്‍ ഇങ്ങനെ നിങ്ങളുടെ പ്രശ്നങ്ങളുമായി ഈശ്വരന്‍ ബന്ധിപ്പിച്ചു വിട്ടതാകാം.”

“ഹം.. അനീ.. ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.”

“ലക്ഷ്മീ. നമുക്ക് എത്രയും വേഗം ബാബയുടെ അടുത്ത് പോകാം. ആ ലോക്കറ്റ് ശില്പയുടെ കയ്യില്‍ തന്നെ കാണും. നമുക്ക് അത് എടുക്കാം. ഒപ്പം ഈ രത്നങ്ങളും മേനോന്‍ അങ്കിളിനെ കാണിക്കാം. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അസുഖം

💬 Comments

View all comments