0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 17 [അനികുട്ടന്‍]

Author : AniKuttan Read All Parts 534

ചെയ്യണ്ടാ എന്ന് കരുതി ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. അങ്ങോട്ടുള്ള വഴിയിലും അവിടവിടെയായി കുറച്ചു അപരിചിതര്‍ നിന്ന് എന്നെ തുറിച്ചു നോക്കുന്നുണ്ട്. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ അവരെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോള്‍ അവര്‍ പെട്ടെന്ന് ശ്രദ്ധ തിരിച്ചു അവരവരുടെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഞാന്‍ മുറി തുറന്നു അകത്തു കയറി. അവിടെ ആരും ഇല്ല. ശില്‍പ അമ്മയും അച്ഛനുമൊത്ത് അതിനകത്തുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്‌. പക്ഷെ.

ബാബയെ വിളിച്ചാലോ? ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പെട്ടെന്ന് എന്‍റെ തലയില്‍ ഒരു വെള്ളിടി വീണു. കണ്ണുകളില്‍ ഇരുട്ടു കയറുന്നത് പോലെ. നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു മേലേക്ക് കയറി. എനിക്ക് തിരിഞ്ഞു നോക്കാന്‍ കഴിയുന്നില്ല. തല സ്തംഭിച്ചത് പോലെ. ഞാന്‍ ആ കട്ടിലിലേക്ക് എടുത്തെറിയപ്പെട്ടു. അവിടെ കിടന്നു കൊണ്ട് ഞാന്‍ അലറി വിളിച്ചു.

“ബാബാ.....”

എന്‍റെ ശരീരം ശക്തിയായി വിറച്ചു. അടുത്ത നിമിഷം  ശരീരം തണുത്തു മരവിക്കുന്നതായി തോന്നി. കണ്ണുകളിലേക്കു അതി ശക്തമായ ഇരുട്ട് കയറി. കാതുകളിലേക്ക് തണുത്ത കാറ്റും.

[കഴിഞ്ഞ എപിസോഡില്‍ ഉണ്ടായിരുന്ന ക്ലൈമാക്സ്‌ പ്രവചന മത്സരം ഇത്തവണയും തുടരുന്നു. ഈ കഥയുടെ ക്ലൈമാക്സ്‌ പ്രവചിക്കുക. കഴിഞ്ഞ തവണ പ്രവചിച്ചവര്‍ക്ക് വീണ്ടും പങ്കെടുക്കാം. തങ്ങളുടെ പ്രവചനങ്ങള്‍ തിരുത്തുകയോ കൂടുതല്‍ കൃത്യം ആക്കുകയോ ചെയ്യാം. കൃത്യമായ ക്ലൈമാക്സ്‌ പ്രവചിക്കുന്നവര്‍ക്ക് ഒരു സമ്മാനം ഉണ്ട്. അന്തിമ തിയതി ഞാന്‍ അടുത്ത എപിസോഡ് അപ്ലോഡ് ചെയ്യുന്ന ദിവസം വരെ. അന്നേ ദിവസം മത്സരം അവസാനിച്ചു എന്ന് ഒരു കമെന്റ് ഇവിടെ ഇട്ടേക്കാം.]

(അടുത്ത എപിസോഡ് ഒരു ഉഗ്രന്‍ ക്ലൈമാക്സ്‌ ആക്കി അവതരിപ്പിക്കണം എന്നാണു

💬 Comments

View all comments