0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13

Author : AniKuttan Read All Parts 674

അന്ന് പോലീസില്‍ പരാതി പെട്ടിട്ടു എന്തായി? അവര്‍ അന്വേഷിച്ചോ? “

“യെസ്. അവര്‍ കുറെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ ആയില്ല എന്നാ പറഞ്ഞെ. “

“ഹ്മം...... “ ബാബ താടി തടവി.

“മേഡം അനിയുടെ വീട്ടുകാരെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ? “

“ആ.. ഞാന്‍ ഇവന്‍റെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹം വല്ലാതെ മോശമായി ആണ് സംസാരിച്ചേ. ഇവന്‍ ഇടയ്ക്കിടെ ഇങ്ങനെ ആരോടും പറയാതെ മുങ്ങുമെന്ന് പറഞ്ഞു. അത് കൂടി കേട്ടപ്പോഴാ പിന്നെ ഞാനും അധികം അന്വേഷിക്കാതിരുന്നത്. “

“ഹം....മേഡം അനിയുടെ അച്ഛന്‍റെ നമ്പര്‍ ഒന്ന് തരുമോ? അനിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ തരാന്‍ അവര്‍ക്ക് കഴിയും. ഒരു പക്ഷെ അവരെ ഇവന് തിരിച്ചറിഞ്ഞാലോ? “

“ഓ. യെസ്.. “

അവര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു കറുത്ത ബ്ലാക്ക് ബെറി എടുത്തു നീട്ടി. “ഇത് അനിയുടെയാ... ഇതില്‍ നമ്പര്‍ ഉണ്ട്. “

“ഈ മൊബൈല്‍ മേഡത്തിന്‍റെ കയ്യില്‍ എങ്ങനെ വന്നു? “ ബാബ വിടാന്‍ ഭാവം ഇല്ല.

“അത്....അത്..... ഹം...ഹ്മം.....അനി അന്ന് ഓഫീസില്‍ മറന്നു വച്ചതാണ്. “

പിന്നെ ബാബ ഒന്നും ചോദിച്ചില്ല. ആ നമ്പറില്‍ വിളിച്ചു അച്ഛനോട് ഇന്ഗ്ലിഷില്‍ എന്തൊക്കെയോ സംസാരിച്ചു.

എന്നിട്ട് ഫോണ്‍ എന്‍റെ കയ്യില്‍ തന്നു.

“ഹലോ...

മോനെ.....അമ്മയാടാ...... “

“അമ്മ.....അമ്മാ... “

“മോന് എന്ത് പറ്റിയെടാ..... “

പിന്നെ ഒരു പൊട്ടിക്കരച്ചില്‍. ഞാന്‍ ഫോണ്‍ ബാബയുടെ കയ്യില്‍ കൊടുത്തു. അദ്ദേഹം അത് വാങ്ങി വീണ്ടും സംസാരം തുടര്‍ന്നു.

എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്നു. അമ്മയെയും അച്ഛനെയും ഓര്‍മ വരുന്നില്ല. പക്ഷെ

💬 Comments

View all comments