Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 13
വൃത്തികേട് പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു. എനിക്ക് വേറെ പണിയുണ്ട്. “
“എന്‍റെ പെണ്ണേ...ഇല്ല. ഞാന്‍ വൃത്തികേട് പറയുന്നില്ല. നീ എന്‍റെ ഫോണ്‍ ഒന്നിങ്ങെടുത്തെ. അതില്‍ ഒരു കാര്യം ഉണ്ട്. “
“എന്തോന്നാ? “
“നീ അതിങ്ങെടുക്ക്....പറയാം. എന്‍റെ ഒരു ചെറിയ ഒരോര്‍മ്മയുടെ തെളിവ് അതിലുണ്ട്. “
അവള്‍ ഫോണ്‍ എടുത്തു.
“നീ അതില്‍ കിടക്കുന്ന ആ ഫോട്ടോ എടുത്തേ.... “
അവള്‍ കട്ടിലില്‍ ഇരുന്നു ഫോണ്‍ പരിശോധിച്ചു. ഫോട്ടോ കണ്ടിട്ടാകണം അവളുടെ മുഖം വിടര്‍ന്നു.
“ഇത്....ഇത്... “
“ആരൊക്കെയാ എന്ന് എന്‍റെ ശില്പകുട്ടി പറ. “
“ഇത് ഡോ.സൂസന്‍ അല്ലേ? “
“ങേ..... സൂസനോ? “
“ദേ ആ നില്‍ക്കുന്നത്. അവള്‍ ഡോ. ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചിട്ട് എന്നോട് പറഞ്ഞു. “
“ആണോ.....അതെനിക്കറിയില്ല. ദേ ഇത് എന്‍റെ സൊണാലി മേഡം. പിന്നെ മറ്റേതു രണ്ടും മേഡത്തിന്‍റെ കൂട്ടുകാരികളാ.... ആ ശില്പേ നിനക്ക് ഈ സൂസനെ എങ്ങനെ അറിയാം? “
“ഞാന്‍ പറഞ്ഞില്ലേ അനീ.....അന്ന് ട്രെയിനില്‍ നമുക്കൊപ്പം ഉണ്ടായിരുന്നു എന്ന്. ഇവരാ അച്ഛന് പെട്ടെന്ന് അസുഖം കൂടിയപ്പോള്‍ സഹായിച്ചേ. “
“അപ്പോള്‍ ശില്‍പ ഇവരെ നേരത്തെ കണ്ടിട്ടില്ലേ? “
“ഇല്ല...ഞാന്‍ ഇവരെ അന്ന് നമ്മള്‍ ഒരുമിച്ചു നിന്നപ്പോഴാ കണ്ടത്. അനിക്കോര്‍മ്മ ഇല്ല അല്ലേ. ഇവരുമായി സംസാരിച്ചു നിലയ്ക്കുമ്പോഴാണു അനിയുടെ ഫോണ്‍ ആരോ തട്ടിയെടുത്തതും അനിക്ക് ട്രെയിന് മിസ് ആയതും. “
“ഹ്മം...അപ്പോള്‍ നിങ്ങള്‍ കേരളത്തിലോട്ടു പോയപ്പോള്‍ ഇവര്‍ നിങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നു അല്ലേ? “
“ഈ അനിക്കെന്താ? സൂസന് എന്തിനു ഞങ്ങള്‍ക്കൊപ്പം വരണം? ട്രെയിനില്‍ വച്ചല്ലേ ഞങ്ങള്‍ തമ്മില്‍ കാണുന്നേ. “
“ശില്പക്ക് ഒരു ഡോ. ലക്ഷ്മി റായിയെ അറിയുമോ? “
“ഇല്ല. “
“ഡീ നീ പത്രം ഒന്നും വായിക്കാറില്ലേ? “
“ഇല്ല. എന്നും പത്രോം വായിച്ചോണ്ടിരുന്ന ഒരാള്‍..ദേണ്ടെ കിളിയും പോയി ഇരിക്കുന്നു. “
“കളിയാക്കിക്കോ...കളിയാക്കിക്കോ...... പോയ കിളികളൊക്കെ തിരിച്ചു വരും. അപ്പോള്‍ കാണാം.. “
“ശോ..പിണങ്ങിയോ..പൊന്നേ....ഞാന്‍ വെറുതെ പറഞ്ഞതല്ലേ...ഞാന്‍ പത്രമൊക്കെ നോക്കാറുണ്ട്. പക്ഷെ സിനിമ മാത്രം .. “
“നല്ല കുട്ടി. “
“ഇനി പറ.. ഇവര്‍
💬 Comments
View all comments