Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15
അദ്ദേഹം പറഞ്ഞു. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും അങ്കിള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം എന്തിനെയോ ഭയക്കുന്നത് പോലെ എനിക്ക് തോന്നി. അത് കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും മേനോന്‍ അങ്കിളുമായോ അദ്ദേഹത്തിന്‍റെ കുടുംബവുമായോ നേരിട്ട് ഇടപഴകാതിരിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ ബന്ധം രഹസ്യമായി വച്ചു. പുറം ലോകത്തിനു ധാര്‍ഷ്ട്യക്കാരിയായ മകള്‍ അച്ചന്‍റെ മാനേജര്‍ വയസ്സായപ്പോള്‍ ചവിട്ടി പുറത്താക്കി എന്ന കഥ പരിചിതം ആയി. “
“മേഡം. പക്ഷെ. ബാബ എന്നോട് പറഞ്ഞത്. “
“ ഹാ.. ബാബയ്ക്ക് കുറെ കാര്യങ്ങളൊക്കെ അറിയാം. അച്ഛന്‍റെ കൂട്ടുകാരന്‍ ആയിരുന്നു ബാബ. പക്ഷെ അദേഹത്തിന് അറിയാത്ത ചിലതുണ്ട്.
മേനോന്‍ അങ്കിള്‍ ആഴ്ചയില്‍ ചില ദിവസങ്ങളില്‍ രഹസ്യമായി എന്നെ ഫോണില്‍ വിളിച്ചു കാര്യങ്ങളൊക്കെ തിരക്കും. ബിസിനസ്സില്‍ വേണ്ടുന്ന നിര്‍ദേശങ്ങള്‍ ഒക്കെ തരും. അദേഹത്തിന്റെ ഉപദേശം ഇല്ലായിരുന്നെങ്കില്‍ എന്നേ ഇതെല്ലാം നശിച്ചേനെ. അച്ഛന്‍റെ ഓര്‍മ്മയില്‍ ഉള്ള ഒന്നും കൈ വിട്ടു പോകരുതെന്ന് അദേഹത്തിന് നിര്‍ബന്ധമായിരുന്നു. അതാ ഞാന്‍ എല്ലാം അത് പോലെ സൂക്ഷിച്ചത്.
ആറു മാസങ്ങള്‍ക്ക് മുന്‍പ് വരെ എല്ലാം ശാന്തമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പക്ഷെ ഒരു ദിവസം അര്‍ദ്ധ രാത്രി മേനോന്‍ അങ്കിള്‍ എന്നെ വിളിച്ചു. അത്യാവശ്യമായി ജൂഹു ബീച്ചില്‍ എത്താന്‍ പറഞ്ഞു. അദേഹം ആകെ പരിഭ്രമിച്ചിരുന്നു. ഞാന്‍ വേഗം അദ്ദേഹം പറഞ്ഞ സ്ഥലത്തെത്തി. അദേഹം എന്നെ ബീച്ചില്‍ നിന്നും മാറി ഒരു ചെറിയ കെട്ടിടത്തിനരുകിലേക്ക് കൊണ്ട് പോയി. പരിഭ്രമിച്ചു കൊണ്ട് ചുറ്റും നോക്കി എന്‍റെ കൈകള്‍ വലിച്ചു കൊണ്ടാണ് അദേഹം നടന്നിരുന്നത്. എനിക്ക് വല്ലാത്ത ഭയം തോന്നി.
ആ കെട്ടിടത്തിനുള്ളില്‍ കയറിയതും അങ്കിള്‍ വാതില്‍ അടച്ചു. വല്ലാത്ത ഇരുട്ട്. മങ്ങിയ വെളിച്ചത്തിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നു. ഒരു ഭിക്ഷക്കാരനെ പോലെ തോന്നുന്ന വേഷം.
അയാള്‍ എന്നെ കണ്ടു ചിരിച്ചു. ആ വൃത്തികെട്ട ചിരിയില്‍ എനിക്ക് അറപ്പ് തോന്നി.
“മോളെ. ഇത് അച്ഛന്‍റെ ഒരു വിശ്വസ്ഥ സഹായിയാ. മോള്‍ക്ക് അറിയില്ല. അച്ഛന്‍ മോള്‍ക്ക് തരാന്‍ ആയി ഒരു സാധനം ഏല്‍പ്പിച്ചിരുന്നു. ശത്രുക്കളുടെ കണ്ണ് വെട്ടിച്ചു ഇപ്പോഴാണ് ഇദ്ദേഹത്തിനു ഇവിടെ എത്താന്‍ കഴിഞ്ഞത്. “
എനിക്കൊന്നും മനസ്സിലായില്ല. “ശത്രുക്കളോ?
💬 Comments
View all comments