0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15

Author : AniKuttan Read All Parts 274

എന്ന് കണ്ടാണ്‌ ഞങ്ങള്‍ തിരിച്ചു മുംബൈയ്ക്ക് കയറാന്‍ ഒരുങ്ങിയത്. പക്ഷെ പ്ലൈനില്‍ യാത്ര ചെയ്യുന്നത് റിസ്ക്‌ ആണെന്ന് തോന്നി. അത് കൊണ്ടാണ് തിരികെ ട്രെയിനില്‍ കള്ളപ്പേരില്‍ യാത്ര ചെയ്തത്. ആ ബോഗിയില്‍ കൂടുതലും എന്‍റെ ആള്‍ക്കാര്‍ ആയിരുന്നു. ഇതിനിടയില്‍ നീ വന്നു പെട്ടു. ശില്പയുമായുള്ള നിന്‍റെ അടുപ്പം എന്നില്‍ സംശയങ്ങള്‍ ഉണര്‍ത്തി. ഒരു പക്ഷെ ശില്‍പ വഴി മേനോന്‍ അങ്കിളിലേക്ക് എത്താനുള്ള നിന്‍റെ തന്ത്രം ആണോ എന്ന് പോലും ഞാന്‍ ഊഹിച്ചു.

അത് കൊണ്ടാണ് അന്ന് നിന്നെ ടീസ് ചെയ്തു പുറത്തിറങ്ങിയിട്ടു നിന്‍റെ മൊബൈല്‍ ഞാന്‍ മറ്റൊരാളെ കൊണ്ട് തട്ടിപ്പറിപ്പിച്ചത്. കാശുള്ളതിന്റെ ഗുണം ആണെന്ന് കൂട്ടിക്കോ. നിന്നെ ആ ട്രെയിനില്‍ നിന്നും സമര്‍ത്ഥമായി ഒഴിവാക്കാന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തില്‍ ആയിരുന്നു ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. പക്ഷെ മംഗലാപുരം എത്താറായപ്പോള്‍ അദേഹം ഭയങ്കരമായി വയലന്റ് ആയി. ഒരു ഡോക്ടര്‍ ആയ എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതിലും അപ്പുറം ആണ് കാര്യങ്ങള്‍ എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ മംഗലാപുരത്ത് ഇറങ്ങി. അവിടെ എന്‍റെ പരിചയത്തിലുള്ള ഹോസ്പിറ്റലില്‍ ചികിത്സിച്ചിട്ട്‌ ആരും അറിയാതെ തിരികെ എത്തി. ഒരു പക്ഷെ അന്ന് ദൈവം ആയിരിക്കണം എല്ലാം ചെയ്യിച്ചത്. അല്ലെങ്കില്‍ ആ ദുരന്തത്തില്‍ നമ്മള്‍ എല്ലാവരും. “

“ഹം... അതെ ദൈവം തന്നെ എന്നെ നിങ്ങളുടെ മുന്നില്‍ എത്തിച്ചിരിക്കുന്നു അല്ലേ മേഡം. “

“ഹം. “

“മേഡം ആ ഡയമണ്ട്സ് എന്ത് ചെയ്തു? “

“ഏതു? “

“അന്ന് മേഡത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന. “

“ഓ. അതോ.. അത് എന്‍റെ കയ്യില്‍ തന്നെ ഉണ്ട്. ഞാന്‍ അത് ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്. “

“എനിക്കൊന്നു കാണാമോ? “

“പിന്നെന്താ.. ഞാന്‍ പോയി എടുത്തു കൊണ്ട് വരാം. “

ലക്ഷ്മി മേഡം പുറത്തു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്നു. കയ്യില്‍ ഇരുന്ന ചെറിയ പെട്ടി തുറന്നു വച്ചു. അതില്‍ തിളങ്ങുന്ന ആറു വജ്രക്കല്ലുകള്‍.

ഞാന്‍ അറിയാതെ ഒരെണ്ണം കയ്യില്‍ എടുത്തു നോക്കി. വെറുതെ മണത്തു നോക്കി. എന്ത് കൊണ്ടാണെന്നറിയില്ല അങ്ങനെ ചെയ്യണം എന്ന് എനിക്ക് തോന്നി. ഞാന്‍ അറിയാതെ അതില്‍ നക്കി.

“നീയെന്താ

💬 Comments

View all comments