Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3
എന്നെയും കൊണ്ട് താമസ സ്ഥലത്തേക്ക് പോയി. എന്തൊക്കെയോ സംസാരിച്ചു. എന്റെ മനസ്സ് ആകെ കലുഷിതം ആയിരുന്നതിനാല്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.
മാഡത്തിന്റെ തന്നെ ഒരു ഫ്ലാറ്റ് ആണ്. ഒരു വലിയ ബില്ടിങ്ങിലെ മൂന്നാമത്തെ നിലയില്‍. ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹാള്‍ കിച്ചന്‍ സെറ്റ് അപ്. അത്രേ ഉള്ളു. ഒരു മെത്തയും തലയിണയും അവിടെ കിടപ്പുണ്ട്.
നാളെ രാവിലെ വരാം എന്ന് പറഞ്ഞു അയാള്‍ പോയി.
വഴിയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും കൊറിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ഡോര്‍ ബെല്‍ അടിക്കുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. വെളുക്കെ ചിരിച്ചു കൊണ്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
ഹലോ അനി. ഞാന്‍ പങ്കജ് മുണ്ടെ. ഈ ഹൌസിംഗ് സോസൈടിയുടെ സെക്രടറി ആണ്. സോണാലി മാടം ഇന്ഫോം ചെയ്തിരുന്നു.
പിന്നെ കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു ഫോട്ടോയും id കാര്‍ഡിന്റെ രണ്ടു കോപ്പിയും വാങ്ങി അയാള്‍ പോയി.
കുറച്ചു കഴിഞ്ഞു താഴെ ഗെടിനരികില്‍ ചെല്ലാന്‍ പറഞ്ഞു.
പറഞ്ഞ പടി അവിടെ ചെന്നപ്പോള്‍ മുണ്ടെ ചേട്ടന്‍ സെകുരിടിയുമായി സംസാരിച്ചു കൊണ്ട് നില്‍ക്കുവാന്. എന്നെ കണ്ട ഉടനെ വിളിച്ചു ഒരു ഫോര്മില്‍ ഒപ്പിടിവിച്ചു. എന്നിട്ട് ഫോട്ടോ പതിച്ച id കാര്‍ഡ് തന്നു.
ഇത് കയ്യില്‍ കരുതിയെക്കണം. ഈ സെകുരിടികാര്‍ മാറിക്കൊണ്ടേയിരിക്കും. അത് കൊണ്ട് ഇതില്ലാതെ അവര്‍ അകത്തു കയറ്റി വിടില്ല.
പിന്നെ കുറെ റൂള്‍സ് ആന്‍ഡ് രേഗുലഷന്‍സ് പറഞ്ഞു. ഞാന്‍ എല്ലാം തല കുലുക്കി സമ്മതിച്ചു.
പുറത്തിറങ്ങി ഒരു പാകറ്റ്
💬 Comments
View all comments