0%

Chapter Title : ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 4

Author : AniKuttan Read All Parts 394

നോക്കുമ്പോള്‍ അവള്‍ക്കു എന്തെങ്കിലും പറ്റി കാണും തീര്‍ച്ച. ഞാന്‍ വീണ്ടും ആ പേരുകള്‍ അരിച്ചു പെറുക്കി. ഇല്ല. അതിലൊന്നും ശില്പ എന്നാ പേരില്ല. പെട്ടെന്നാണ് ഞാന്‍ സൂസനെ ഓര്‍ത്തത്. ഇല്ല സൂസനും ലിസ്റ്റില്‍ ഇല്ല.

മുണ്ടെ സാര്‍ പത്രത്തിലെ ഹെല്പ് ലൈനില്‍ വിളിച്ചു ശില്പ സൂസന്‍ എന്നിവരെ അന്വേഷിച്ചു. കുറെ നേരം തെരഞ്ഞിട്ടും അങ്ങനെ ആരും ഇല്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

ശരിക്കും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുവായിരുന്നു ഞാന്‍.

മുണ്ടെ ചേട്ടന്‍ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞു, അവര്‍ക്ക് ഒന്നും സംഭവിച്ചു കാണില്ല. നിങ്ങള്ക്ക് സംഭവിച്ചത്തു പോലെ അവസാന നിമിഷം ദൈവത്തിന്റെ ഇട പെടലില്‍ അവരും മറ്റേതെങ്കിലും സ്റെഷനില്‍ ഇറങ്ങിയുട്ടുന്ടെങ്കിലോ?

അങ്ങനെ സംഭവിച്ചു കാണനേ..ഞാന്‍ പ്രാര്‍ഥിച്ചു.

പിന്നെ ഒരു സാധ്യത എന്തെന്ന് വച്ചാല്‍, അവളുടെ പേര് ശില്പ എന്നാകില്ല. അവള്‍ നിന്നോട് പേര് മാറ്റി പറഞ്ഞതാകും.

എന്റെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി. അങ്ങനെ ആകുമോ? എങ്കില്‍. മരണമടഞ്ഞവരുടെ കൂട്ടത്തിലൊന്നും അവളുടെ മുഖം ഇല്ലായിരുന്നു എന്നത് എന്നില്‍ ചെറിയൊരു ആശ്വാസം നല്‍കി.

അപ്പോള്‍ പരിക്ക് പറ്റിയവരുടെ കൂട്ടത്തില്‍ അവള്‍ ഉണ്ടെങ്കിലോ? എനിക്ക് ഉടനെ അങ്ങോട്ട്‌ പോകണം എന്ന് തോന്നി. എന്റെ തീരുമാനം അറിഞ്ഞപ്പോള്‍ മുണ്ടെ ചേട്ടന്‍ പറഞ്ഞു

എടുത്തു ചാടി കയറി ചെന്നാല്‍ നിനക്ക് അവളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇത്രയും വലിയ അപകടം നടന്നിട്ട് ശരിയായ പേരോ അദ്ദ്രെസ്സോ ഒന്നും ഇല്ലാതെ അവിടേക്ക് ചെന്നാല്‍ ഈസിയായി ഹോസ്പിടളിനുള്ളില്‍ കയറി അവളെ കണ്ടു പിടിക്കാന്‍ പറ്റുമെന്നാണോ നീ കരുതുന്നത്?

എനിക്ക് ആകെ വട്ടു പിടിക്കുന്നതായി തോന്നി.

💬 Comments

View all comments