Chapter Title : ഫേക്ക് ലവ് 1 [Fang leng]
ഒറ്റക്ക് ഇരുന്ന് സംസാരിക്കാം നമ്മൾ രണ്ട് പേരും മാത്രം
നീതു : എന്റെ അശ്വിനെ അവിടെ ക്ലാസ്സ് നടക്കുവാ
അശ്വിൻ : ഓഹ്..വലിയ ക്ലാസ്സ് നീ ലഹരി ഉപയോഗിക്കുമോ ഇല്ലല്ലോ പിന്നെ എന്തിനാ അത് കേൾക്കുന്നെ... നീ വന്നേ
ഇത്രയും പറഞ്ഞു അശ്വിൻ നീതുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു
അല്പനേരത്തിന് ശേഷം ഇരുവരും പഴയ മ്യൂസിക് റൂമിന് മുന്നിൽ
അശ്വിൻ : കയറിക്കോ നീതു
നീതു : ഇതിന്റെ അകത്തോ
അശ്വിൻ : അതെ ഇവിടെയാകുബോൾ ആരും ശല്യം ചെയ്യാൻ വരില്ല... നോക്കി നിൽക്കാതെ കയറ് പെണ്ണെ
ഇത്രയും പറഞ്ഞു അവൻ നീതുവുമായി ക്ലാസ്സിനുള്ളിലേക്ക് കയറി ശേഷം വാതിൽ അടച്ചു
നീതു : എന്തിനാ കുറ്റിയിട്ടെ
അശ്വിൻ : ആരെങ്കിലും വന്നു നമ്മളെ കണ്ടാൽ തെറ്റിദ്ധരിക്കില്ലേ അതുകൊണ്ട് അടച്ചിടുന്നതാ സേഫ് വാ ഇരിക്ക്
അവർ ഇരുവരും അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു
അശ്വിൻ : വാവേ...
നീതു : ഉം..
അശ്വിൻ : ഞാൻ എന്റെ വീട്ടിൽ ഒരു സൂചന കൊടുത്തു..
നീതു : എന്ത് സൂചന
അശ്വിൻ : എനിക്ക് ഒരു പെണ്ണുണ്ടെന്ന്
നീതു : നീ വീട്ടിൽ പറഞ്ഞോ 😲
അശ്വിൻ : വിശദമായി ഒന്നും പറഞ്ഞില്ല പക്ഷെ ഒരാൾ ഉണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തു
നീതു : എന്നിട്ട്... അവരൊക്കെ എന്ത് പറഞ്ഞു
അശ്വിൻ : എന്ത് പറയാൻ ആദ്യം കലിപ്പ് പോലെ ഒക്കെ സംസാരിച്ചു ഞാൻ പേടിക്കില്ല എന്ന് കണ്ടപ്പോൾ നിർത്തി
നീതു : ഇപ്പോഴേ വേണ്ടായിരുന്നെടാ
അശ്വിൻ : എപ്പോഴായാലും
💬 Comments
View all comments