Chapter Title : ഫേക്ക് ലവ് 1 [Fang leng]
മുന്നിൽ വണ്ടി നിർത്തി
അശ്വിൻ : ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം
നീതു : ഞാൻ വരാതെ എങ്ങനെയാടാ കഴിക്കുന്നെ
അശ്വിൻ : ഒന്ന് വെയിറ്റ് ചെയ്യ് നീതു
ഇത്രയും പറഞ്ഞു അവൻ ഹോട്ടലിനുള്ളിലേക്ക് കയറി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ കയ്യിൽ ഭക്ഷണപൊതികളുമായി പുറത്തേക്ക് വന്നു
നീതു : പാർസൽ എന്തിനാ വാങ്ങിയെ... നമുക്ക് അകത്തിരുന്നു കഴിക്കാമായിരുന്നല്ലോ
അശ്വിൻ : ഒന്ന് ക്ഷമിക്ക് എന്റെ നീതു സമയം 7 അല്ലെ ആയുള്ളു... നമുക്ക് ഒരിടം വരെ പോകാം
നീതു : ഇനിയോ...
എന്നാൽ ഒന്നും മിണ്ടാതെ അശ്വിൻ ബൈക്കിൽ കയറി ബൈക്ക് മുന്നോട്ട് എടുത്തു അല്പനേരത്തിനുള്ളിൽ അവർ അത്യാവശ്യം വലുപ്പമുള്ള ഒരു വീടിനു മുന്നിൽ എത്തി അശ്വിൻ പതിയെ ബൈക്കിൽ നിന്നും ഇറങ്ങി വീടിന്റെ ഗേറ്റിലെ പൂട്ട് തുറന്നു
നീതു : ഇത് ഏതാ വീട് നമ്മൾ എന്താ ഇവിടെ
അശ്വിൻ : ഏത് വീടാന്നോ... വേറെ ഏത് വീട് എന്റെ വീട് തന്നെ
നീതു : നിന്റെ വീടോ
അശ്വിൻ : അതെ... ഫാമിലി ഹൗസ് ഒന്നുമല്ല എനിക്ക് വേണ്ടി അച്ഛൻ വാങ്ങി ഇട്ടേക്കുന്നതാ... കല്യാണമൊക്കെ കഴിഞ്ഞ ശേഷം സെറ്റിലാകാൻ.. അതായത് ഇതാണ് നമ്മുടെ ഭാവിയിലെ വീട്.. ഇത് നിന്നെ ഒന്ന് കാണിക്കണം എന്നുണ്ടായിരുന്നു അതാ ഇത്രയും കഷ്ടപ്പെട്ട് നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നെ
നീതു : ഇവിടെ ഇപ്പോൾ ആരുമില്ലേ
അശ്വിൻ : ഇല്ല... നീ സംസാരിച്ചുകൊണ്ട് നിൽക്കാതെ വന്നേ
നീതു : അല്ല അശ്വി...
അശ്വിൻ : വാ നീതു...
അവൻ
💬 Comments
View all comments