Chapter Title : ഫേക്ക് ലവ് 4 [Fang leng] [Climax]
എടുക്കണം...പറ്റാവുന്ന അത്രയും വകുപ്പുകൾ ചേർത്തോ...
Si : നിങ്ങള് മോളെയും കൊണ്ട് റൂമിലേക്ക് ഇരിക്ക്.. വിളിക്കാം...
നീതുവിന്റെ അച്ഛനും അമ്മയും si യെ ഒന്ന് നോക്കിയ ശേഷം നീതുവുമായി റൂമിലേക്ക് പോയി...
Si : അശ്വിൻ... താനും അങ്ങോട്ട് മാറി നിൽക്ക് എനിക്ക് ഇവരോട് ഒന്ന് സംസാരിക്കണം..
അശ്വിൻ അടുത്ത റൂമിലേക്ക് പോയി...
Si : എന്താ സാറെ ഇത് എന്റെ തൊപ്പി കളയിക്കുമോ... നിങ്ങളുടെ മോൻ അവർക്ക് അനുകൂലമല്ലേ... ഇനി എന്ത് ചെയ്യാനാ.. അവൻ കുറഞ്ഞത് 5,6 വർഷം അകത്ത് കിടക്കും...
ശ്രീ : അവൻ എന്താ ഇങ്ങനെയൊക്കെ....
Si : ചെറുക്കന് പ്രേമം അസ്ഥിക്ക് പിടിച്ചേക്കുവാ ഇല്ലെങ്കിൽ ഇതുപോലെ ഒന്നും പറയില്ല... ഇനിയിപ്പോൾ പിരിക്കാൻ നോക്കിയാൽ എന്തെങ്കിലും കടുംകൈ വേണമെങ്കിലും ചെയ്യും... എത്ര എണ്ണമാ ദിവസവും...
സന്തോഷ് : അപ്പോൾ പിന്നെ ഞങ്ങൾ ഇനി എന്ത് ചെയ്യും...
Si : കെട്ടിച്ചുകൊടുക്കുന്നതാ നല്ലത്...
സന്തോഷ് : സാർ എന്താ ഈ പറയുന്നെ... അതിനാണോ ഞങ്ങൾ... അവന് വെറും 21 വയസ്സേ ഉള്ളു...
Si : പിന്നെ നിങ്ങൾ എന്താന്ന് വച്ചാൽ തീരുമാനിക്ക്... അവനെ പറഞ്ഞു മനസ്സിലാക്ക്..
ഇതേ സമയം നീതു...
വനജ : മോള് കരയണ്ട... അവനല്ലേ എല്ലാം ചെയ്തെ ആ ദുഷ്ടൻ... നമുക്ക് എന്ത് സംഭവിച്ചാലും പിന്മാറണ്ട...
നീതു : അവൻ പറഞ്ഞത് പോലെ ഒന്നുമല്ല അമ്മേ... അവൻ എല്ലാം പറഞ്ഞിട്ടില്ല... അവന്റെ അമ്മ പറഞ്ഞത് ശെരിയാ ഞാൻ അവനെ യൂസ് ചെയ്യുവായിരുന്നു.. ഒരുപാട് പൈസ ചിലവാക്കിച്ചു... മാലയൊക്കെ കള്ളം പറഞ്ഞു വാങ്ങിയതാ....
💬 Comments
View all comments