0%

Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]

Author : VaSco Read All Parts 1648

മുഴുവൻ ചിരിക്കുന്ന ഇമോജി ആയിരുന്നു. കൂടെ ഒരു ഹൃദയവും.

"പിന്നെ ഇപ്പോൾ തന്നെ അയക്കുമോ?" എന്ന് എന്ന് ചോദിച്ചു ഒരു മെസ്സേജും.

"അയക്കാം.. കിട്ടിയാൽ ഒന്ന് വിളിക്കാമോ?"

"ഇപ്പോൾ വിളിക്കാൻ കഴിയില്ല. ഇവിടെ എല്ലാവരും ഉണ്ട്. ഞാൻ രാത്രിയിൽ വിളിക്കാം. പറ്റിയാൽ നാളെ അതുവഴി വരാം. വരുന്നതിന് മുൻപ് മെസ്സേജ് അയക്കാം. എന്നാൽ വേഗം പോയി ഫോൺ എടുത്ത് ഫോട്ടോ അയക്ക്. "

ഞാൻ എഴുനേറ്റ് വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി. ഇവൾ ഇത് എവിടെയാ വെച്ചത്. ഈ പെണ്ണിന്റെ ഒരു കാര്യം. മൂത്തുമ്മയ്ക്ക് കാണാൻ ആണെങ്കിലും ഈ പെണ്ണ് എന്തിനാ ഫോൺ തരുന്നത്. അതിന് മാത്രം ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലല്ലോ..!! ആദ്യമായി സംസാരിച്ചത് തന്നെ ഇന്നലെയാ.. പിന്നെ ഈ പെണ്ണിന് എന്താ പറ്റിയത്.. ഇനി അവളുടെ മൂത്തുമ്മ പറഞ്ഞിട്ട് തന്നെ ആണോ... ആയിരിക്കും. അല്ലെങ്കിലും ഇത്ത പാവമാ.. വളരെ നല്ലൊരു സ്ത്രീ.. എന്നോട് എന്തോ ഒരു ഇഷ്ട്ടം ഇത്തയ്ക്ക് പണ്ടേ ഉണ്ട്.

ഞാൻ അങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ അവിടെ വാഴ കൂട്ടത്തിന്റെ നടുവിലായി ഒരു കവർ കണ്ടു. ഞാൻ ആ കവർ എടുത്തു എന്റെ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ ഉടനെ ഞാൻ ആ കവർ തുറന്നു ഫോൺ എടുത്തു നോക്കി. നല്ല പുതിയ മോഡൽ ഒരു ഫോൺ.

ഞാൻ ആ ഫോൺ ഓൺ ചെയ്തു. അപ്പോൾ അതിൽ ഒരു ചിത്രം തെളിഞ്ഞു വന്നു . തട്ടമിട്ട സുന്ദരിയുടെ ഫോട്ടോ. ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫിദയുടെ ഫോട്ടോ. ആരേയും മയക്കുന്ന ആ ചിരിയിൽ മയങ്ങി ഞാൻ ഫോട്ടോ നോക്കി നിന്നു.

ആ സമയം എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. " നമ്പർ ലോക്ക് ആണ്. '2521 ' അതാണ് നമ്പർ. അതിൽ ഉള്ള എന്റെ ഫോട്ടോ നോക്കി ഇരുന്ന് പോകല്ലേ.. എനിക്ക് ഫോട്ടോ എടുത്തു അയക്കണേ."

എന്നായിരുന്നു. മെസ്സേജ്. ഞാൻ തിരിച്ചു മെസ്സേജ് അയച്ചു.

"ഈ ഫോട്ടോ കണ്ടാൽ ആരായാലും നോക്കി പോകില്ലേ..? ശരി ഞാൻ ഇപ്പോൾ അയച്ചു തരാം. "

ഞാൻ ഫിദ ഇന്നലെ

💬 Comments

View all comments