Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 1 [ഏകൻ]
എന്നെ കുറിച്ച് അങ്ങനെ ഒന്നും ആരോടും പറയാറില്ല. "
"അതെനിക്കറിയില്ല.. എന്നോട് പറയാറുണ്ട്. ഞാൻ ചോദിക്കാറും ഉണ്ട്.?
"എന്ത് പറയാറും ചോദിക്കാറും ഉണ്ടെന്ന്..? അതിന് മാത്രം എന്താ ഉള്ളത്.?"
"ഉണ്ടായിരിക്കും.. അതുകൊണ്ടല്ലേ ചോദിക്കുന്നത്? ഏട്ടനെ കുറച്ചു അമ്മയ്ക്ക് നല്ലതേ പറയാൻ ഉള്ളൂ.. പിന്നെ കുറച്ചു സങ്കടവും..."
"അത് കള്ളം.. എന്നെ കുറച്ചു എന്ത് നല്ലത് പറയാൻ "
ഞാൻ ചോദിക്കുമ്പോൾ ആണ് ഫിദയുടെ ഫോണിൽ കാൾ വന്നത്.
"ഹലോ മൂത്തുമ്മ.. ഞാൻ വരുന്നുണ്ട്.. വേഗം വരാം.. ഞാൻ ശ്രീയേട്ടന്റെ വീടിന്റെ അവിടെ എത്തി."
അതും പറഞ്ഞു. ഫിദ ഫോൺ വെച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
"അത് മൂത്തുമ്മ വിളിച്ചതാ. ഞാൻ വരുന്നുണ്ടെന്ന് മൂത്തുമ്മയോട് വിളിച്ചു പറഞ്ഞിരുന്നു . മൂത്തുമ്മയുടെ കൂടെ ടൗണിൽ പോകണം. പെരുന്നാളിന് ഡ്രെസ്സ് എടുക്കാൻ.. പിന്നെ കാണാം മൂത്തുമ്മ കാത്ത് നിൽക്കുന്നുണ്ട്. നമുക്ക് പിന്നെ സംസാരിക്കാം."
അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചുകൊണ്ട് ഫിദ നടന്നു. ഞാനും ഫിദയെ നോക്കി ചിരിച്ചു.
ഇപ്പോൾ എന്നെ പറ്റി കുറച്ചു അറിഞ്ഞില്ലേ.? ബാക്കി കുറച്ചു ഞാൻ തന്നെ പറയാം..
ഞാനും അച്ഛനും അമ്മയും അടങ്ങുന്നതാണ് എന്റെ ലോകം. അച്ഛൻ പ്രസാദ്... അമ്മ... ഗീത. അമ്മ ഒരു സഹകരണ ബാങ്കിലെ ബിൽ കളക്ടർ ആണ്. അച്ഛൻ കൂലിപ്പണിയും ഇപ്പോൾ എന്നോട് സംസാരിച്ച ഫിദ എന്റെ വീടിന്റെ അടുത്ത് തന്നെയുള്ളതാണ്. എന്റെ വീടിന്റെ മുറ്റത്തു കൂടെ നടന്നാണ് ഫിദ എന്നും അവളുടെ മൂത്തുമ്മയെ കാണാൻ പോകുന്നത്.
"എത്ര നേരമായി എന്റെ ഫിദേ നിന്നെ ഞാൻ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട്..? നീ ഇത് എവിടെ ആയിരുന്നു..? "
"എന്റെ മുത്തേ.. എന്റെ ഹിദകുട്ടീ ഞാൻ വരുന്ന വഴിയിൽ ശ്രീയേട്ടനോട് സംസാരിച്ചു നിന്നു പോയി അതാ..."
"എന്താണ്... ഒരു ശ്രീയേട്ടൻ... ശ്രീയേട്ടനുമായി ഒരു സംസാരം... മ്.. മ്.. എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. ."
"എന്ത് മനസ്സിലാവുന്നുണ്ടെന്ന്... എന്റെ മുത്തേ.. ഇങ്ങനെ ഒരു മൂത്തുമ്മ... ഞാൻ എപ്പോഴും അതുവഴി നടന്നല്ലേ വരുന്നത്.. ആ പാവം എന്നും അവിടെ ഇരിക്കുന്നത് കാണാം . അതുകൊണ്ട് സംസാരിച്ചു നിന്നു പോയതാ.. അതും ഇന്ന് ആദ്യമായി.. അതിനാണ്.. "
"ആണോ...? എന്നിട്ട് ശ്രീമോൻ എന്ത് പറഞ്ഞു..."
"അതെന്താ ഒരു ശ്രീമോൻ.."
"നിനക്ക് ശ്രീയേട്ടൻ ആകാമെങ്കിൽ എനിക്ക് ശ്രീമോനും ആകാം.. ഒന്നുമില്ലെങ്കിലും ഞാൻ അവനെ എടുത്തു നടന്നിട്ടുണ്ട്...? "
"ശരിക്കും.. മൂത്തുമ്മ ശ്രീയേട്ടനെ എടുത്തു
💬 Comments
View all comments