Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
മുളപ്പിക്കും?"
"ആണും വേണം പെണ്ണും വേണം. ഞങ്ങൾ ഓരോ വർഷവും ഓരോ വിത്ത് മുളപ്പിക്കും. അതെല്ലാം മുത്തിന് തരും മുത്ത് തന്നെ നോക്കണം ഞങ്ങളുടെ കുഞ്ഞുങ്ങളെ. ഞങ്ങൾക്ക് ഒരുപാട് കുഞ്ഞുങ്ങളെ വേണം."
"അയ്യടാ പെണ്ണിന്റെ ഓരോ ആഗ്രഹം നോക്കിയേ?!! ആയിക്കോട്ടെ. മുത്ത് നോക്കിക്കോളാം . ഏതായാലും ഞാൻ നല്ലോണം പഞ്ചാരയൊക്കെ ഇട്ട് പാൽ കാച്ചി വെക്കാം. ചടങ്ങ് മുടക്കേണ്ട. പുതുപ്പെണ്ണ് മണിയറയിൽ പാലുമായിതന്നെ പോയിക്കോ "
"പോ മുത്തേ... ഞാൻ ചുമ്മാ പറഞ്ഞതാ. ഞങ്ങൾ ഇപ്പോൾ ആദ്യ രാത്രി ആഘോഷിക്കാൻ ഒന്നും പോകുന്നില്ല. ചുമ്മാ കെട്ടിപിടിച്ചു കിടക്കും. പിന്നെ കുറേ ഉമ്മ വെക്കും. അത്രയേ ഉള്ളൂ. വിത്ത് പാകുന്നതൊക്കെ വിവാഹം കഴിഞ്ഞു മാത്രം. "
"എന്തിനാ വിവാഹം കഴിയാൻ കാത്ത് നിൽക്കുന്നത്. അതിന് മുൻപും ഇതൊക്കെ ആകാം. പക്ഷെ രണ്ടു പേരും പിരിയില്ല എന്ന് ഉറപ്പ് ഉണ്ടെങ്കിൽ മാത്രം. ഇനി അങ്ങനെ ഒരു ഉറപ്പ് ഇല്ലെങ്കിലും ഇതൊക്കെ ആകാം. ഒരുപാട് സ്നേഹിക്കുന്ന ഒരാണിന് പെണ്ണിന്റെ മനസ്സും ശരീരവും കൊടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല."
"മുത്ത് ഇത് എന്തൊക്കെയാ പറയുന്നത് ? മുത്തിന് എന്താ പറ്റിയത്? മുത്തിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ?"
"എന്റെ കണ്ണൊന്നും നിറഞ്ഞിട്ടില്ല. നീയൊന്നു പോയേ .. പോയി എന്റെ മോൻ വരുന്നുണ്ടോ എന്ന് നോക്ക്. "
അങ്ങനെ പറഞ്ഞു മൂത്തുമ്മ ഫിദയെ അടുക്കളയിൽനിന്ന് തള്ളി പുറത്താക്കി. എന്തോ കാര്യമായ സങ്കടം മുത്തിന്റെ ഉള്ളിൽ ഉണ്ട് എന്ന് ഫിദക്ക് തോന്നി. ഫിദ വീണ്ടും ഇറയത്തു വന്നു എന്നെ കാത്തിരുന്നു.
ദൂരെ ഗെയ്റ്റ് ആരോ തുറക്കുന്നത് കണ്ടു മുറ്റത്ത് ഇറങ്ങി നോക്കി. ഞാൻ ആണെന്ന് മനസ്സിൽ ആയപ്പോൾ അവളുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. കൂടെ എന്റെ വേഷം കണ്ടപ്പോൾ അത് ഇരട്ടിച്ചു.
"മുത്തേ .ശ്രീയേട്ടൻ വന്നൂ.." അങ്ങനെ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു.
ഞാൻ ഗെയ്റ്റ് പൂട്ടി അകത്തേക്ക് നടക്കുമ്പോൾ എന്റെ അടുത്തെത്തിയ അവൾ എന്റെ കൈയിൽ പിടിച്ചു. നടന്നു.
"ഡി പെണ്ണെ എന്റെ കൈ വിട് . ആരേലും കാണും."
"ആര് കണ്ടാലും ഇനി എനിക്ക് കുഴപ്പമില്ല. എന്റെ ശ്രീയേട്ടൻ ഇവിടെ വന്നല്ലോ?"
'മോളെ ഫീ.. മൂത്തുമ്മ കാണുമെടി. പ്ലീസ് എന്റെ കൈ വിടെടി. "
"മൂത്തുമ്മ കാണും അല്ലേ? എന്നാലേ എന്റെ ഈ ചുമലിൽ കൂടെ കൈ ഇട്ടോ. മൂത്തുമ്മ കാണുമ്പോൾ അത്
💬 Comments
View all comments