Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 3 [ഏകൻ]
എടുത്തു വെച്ചിട്ടുണ്ട്. മോള് അത് ഇങ്ങ് എടുത്തു വാ. എന്തായാലും ഇതൊരു പെണ്ണ് കാണൽ ചടങ്ങ് പോലെ ആവട്ടെ? "
ഫിദ അടുക്കളയിൽ പോയി .
"മോന് എന്റെ മോളെ ശരിക്കും ഇഷ്ടമല്ലേ? അവള് പാവമാ... മോനെ വലിയ ഇഷ്ട്ടം ആണ്. മോൻ ഒരിക്കലും അവളെ വേണ്ടെന്ന് വെക്കരുത്. ഒരിക്കലും അവളെ കരയിക്കരുത്. അവൾ എന്റെ മോളാ. ഇനി മുതൽ അവൾ മോന്റെയാ"
"ഇല്ല. മുത്തേ... എനിക്ക് കിട്ടിയ ഭാഗ്യം ആണ് അവൾ.. അല്ലാതെ അവളെ പോലെ ഒരു പെണ്ണിനെ എനിക്ക് കിട്ടുമോ? ഞാൻ ഒരിക്കലും അവളെ വേദനിപ്പിക്കില്ല. വേണ്ടെന്നും വെക്കില്ല."
അപ്പോഴേക്കും ഫിദ ജ്യൂസുമായി വന്നു. എനിക്ക് നേരെ നീട്ടി. ഞാൻ ജ്യൂസ് വാങ്ങി.
"മോനെ എന്നാ നിങ്ങളുടെ രെജിസ്റ്റർ കല്യാണം നടത്തുന്നത്.? " മുത്ത് ചോദിച്ചു.
അത് എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് കുറച്ചു ദൂരെയാ. ഇടയ്ക്ക് എന്നെ കാണാൻ വരാറുണ്ട്. അവൻ അവിടെ ആ ഓഫീസിൽ ആണ് ജോലി. അവനോട് ചോദിച്ചിട്ട് വേണ്ടത് ചെയ്യാം.
"ശരി മോൻ ജ്യൂസ് കുടിക്ക്. " മുത്ത് പറഞ്ഞു.
ഞാൻ പകുതി ജ്യൂസ് കുടിച്ചിട്ട് മതിയെന്ന് പറഞ്ഞു ഗ്ലാസ് ഫിദയുടെ നേരെ നീട്ടി.
"വാങ്ങിക്കോടി.. ബാക്കി നിനക്കുള്ളതാ അത് നി കുടിച്ചോ . അത് നിന്റെ അവകാശമാ " മുത്ത് ഫിദയോട് പറഞ്ഞു.
"പോ മുത്തേ... എനിക്കൊന്നും വേണ്ട ജ്യൂസ്. മുഴുവനും ശ്രീയേട്ടൻ കുടിച്ചോട്ടെ " അവൾ നാണിച്ചു കൊണ്ട് പറഞ്ഞു.
"കുടിക്കെടി പെണ്ണെ എന്റെ മോൻ തരുന്നതല്ലേ? മോന്റെ അടുത്തിരുന്ന് കുടിക്ക്. "
"ഈ മുത്തിന്റെ ഒരു കാര്യം. " അങ്ങനെ പറഞ്ഞുകൊണ്ട് ഫിദ എന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി എന്റെ അടുത്ത് ഇരുന്ന് ബാക്കിയുള്ള ജ്യൂസ് കുടിച്ചു.
"മോനെ ... മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടണം. അത് ഇവിടെ വെച്ച് കെട്ടിയാലും മതി. എനിക്ക് അത് കാണണം മോൻ എന്റെ മോളുടെ കഴുത്തിൽ താലി കെട്ടുന്നത്. എന്നിട്ട് ഇവിടെ എന്റെ കൂടെ നിങ്ങൾ കഴിയണം. ഈ വീടും പറമ്പും എല്ലാം ഇനി
💬 Comments
View all comments