Chapter Title : ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7 [ഏകൻ]
മുത്ത് അവളോട് വിളിച്ചു പറഞ്ഞു.
"നീ പോയിക്കോ. ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ..? വേഗം റെഡിയായി അടുക്കളയിൽ വന്നോളണം"
അതിന് ശേഷം എന്നോട് പറഞ്ഞു
"എന്റെ മോൻ ഇവിടെ നിന്ന് ചിരിക്കുകയാ. ആ പെണ്ണിന്റെ എല്ലാ കുസൃതിക്കും കൂടെ നിന്നിട്ട്."
അങ്ങനെ പറഞ്ഞുകൊണ്ട് വേദനിപ്പിക്കാതെ എന്റെ കുണ്ടിയിലും മുത്ത് കൈ വീശി അടിച്ചു.
അത് നോക്കി ചിരിച്ചു കൊണ്ടു ഫിദ വീട്ടിലേക്ക് ഓടി. അവളുടെ പിറകെ പതിയെ ഞാനും. എന്റെ പിറകെ മുത്തും നടന്നു..
ഞാൻ നേരെ ഹാളിലെ സോഫയിൽ പോയി ഇരുന്നു. മുത്ത് വന്നു എന്റെ അടുത്ത് ഇരുന്ന് ഇങ്ങനെ ചോദിച്ചുകൊണ്ട് എന്റെ കാല് എടുത്തു മടിയിൽ വെച്ച് മസ്സാജ് ചെയ്തു.
"മോന് കാല് വേദന എടുക്കുന്നുണ്ടോ അതിന്റെ മണ്ടയ്ക്കൊക്കെ വലിഞ്ഞു കയറിയിട്ട് ?"
"ഇല്ല മുത്തേ എനിക്ക് വേദന ഒന്നും ഇല്ല. " ഞാൻ പറഞ്ഞു.
മുത്ത് കരയുന്നുണ്ടായിരുന്നു കണ്ണീർ തുടച്ചുകൊണ്ട് മുത്ത് പറഞ്ഞു.
"എന്റെ കുട്ടന് അതിന്റെ മുകളിൽ കയറുമ്പോൾ എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ഈ മുത്ത് എങ്ങനെ സഹിക്കും. ഞാൻ മറ്റുള്ളവരോട് എന്ത് സമാധാനം പറയും പ്രത്യേകിച്ച് നിന്റെ അമ്മയോട്. ? എല്ലാത്തിന്റേം പഴി ഞാൻ കേൾക്കേണ്ടിവരും. ഒരിക്കൽ ഞാൻ കൊറേ കേട്ടതാ. അതിന്റെ ശിക്ഷയ എന്റെ ഈ ജീവിതം. ഞാൻ അനുഭവിച്ചു തീർക്കുന്ന ഈ തനിച്ചുള്ള ജീവിതം . എന്റെ ഫിദമോൾ വന്നപ്പോൾ ആണ് എന്റെ ജീവിതത്തിൽ ഇത്തിരിയെങ്കിലും മാറ്റം വന്നത്. ഇപ്പോൾ എന്റെ മോൻ കൂടെ എന്റെ അടുത്ത് വന്നപ്പോൾ ഇതിൽ പരം മറ്റൊന്നും എനിക്ക് ഇനി ഈ ജീവിതത്തിൽ കിട്ടാനില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളുടെ കുഞ്ഞിനെ കാണുക എന്നതാ. ആ കുഞ്ഞിനെ എടുത്തു നടക്കണം പണ്ട് മോനെ എടുത്തു നടന്നപോലെ. അത്രയെ ഇനി ഈ മുത്തിന് വേണ്ടു. "
"മുത്തേ.. എന്താ മുത്തേ ഇത് മുത്ത് എന്തിനാ ഇങ്ങനെ കരയുന്നത്.....? അതിന് എനിക്ക് ഒന്നും പറ്റിയില്ലല്ലോ..?"
ഞാൻ എന്റെ കാല് താഴെ വെച്ചു. മുത്തിനെ കെട്ടിപിടിച്ചു മുത്തിന്റെ കവിളിൽ ഉമ്മ വെച്ചു. വാതിലിന്റെ മറവിൽ നിന്ന് ഫിദ
💬 Comments
View all comments