Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
ചെയ്ത പാപമാണോ എന്തോ…
ഞാൻ…., എബിയോട് പറഞ്ഞു.., അവൻ ചിരിച്ചു കൊണ്ട് എന്നെ കെട്ടി പിടിച്ചു, അവനു നല്ല സന്തോഷം ആയി.അവന്റെ സന്തോഷം കണ്ടപ്പോൾ ഞാനും ട്രീസയുടെ ഓഫീസിൽ ആണ് പോകേണ്ടത് എന്നുള്ളത് വിട്ടു.എബി പറഞ്ഞു വീട്ടിൽ ആരോടും ഇപ്പോൾ പറയണ്ട എന്ന്.ഞാനും സമ്മതിച്ചു…, ട്രാൻസ്ഫർ എങ്ങോട്ട് ആണെന്ന് ഇത് വരേയ്ക്കും വന്നില്ല എന്ന് അങ്കിലിനോടും ആന്റിയോടും പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ട്രീസ….
ട്രാൻസ്ഫർ എങ്ങോട്ട് ആണ്….?അവൾ ആദ്യമായി ആണ് എന്നോട് വഴക്കിടാതെ സംസാരിക്കുന്നത്…. പറഞാല്ലോ…വേണ്ട…പറ്റിക്കാം….
വന്നില്ല….
പിന്നെ അവൾ ഒന്നും സംസാരിച്ചില്ല.....
ഞാനും കുളിച് റെഡി ആയി ട്രീസയെയും കൊണ്ട് ഓഫീസിലേക്ക് പോയി,
ഇന്ന് എന്താ പതിവില്ലാതെ കുളിച്ചിട്ട്…
അമ്പലത്തിൽ പോകണം….
എന്നെ എങ്ങനെ എങ്കിലും ഒഴിവാക്കി തരണം എന്ന് പ്രാർത്ഥിക്കാൻ ആകും…
രാവിലെ ഒരു വഴക്കിനു എനിക്ക് വയ്യ…,അതോടെ അവൾ അടങ്ങി…, അമ്പലത്തിൽ വണ്ടി നിർത്തി.. ഞാൻ ഇറങ്ങി.., പെട്ടെന്നു വരാം എന്ന് അവളോട് പറഞ്ഞിട്ട് പോയി തൊഴുതിട്ട് വന്നു, ഇറങ്ങിയപ്പോൾ ആണ് അമ്മയെ കണ്ടത്…
അമ്മേ…അമ്മേ…
ഞാൻ വിളിച്ചെങ്കിലും അമ്മ കേൾക്കാത്ത പോലെ പോയി…, എന്റെ കണ്ണൊക്കെ നിറഞ്ഞു.. അമ്മ പോകുന്നതും നോക്കി നിന്നിട്ട് കണ്ണും തുടച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.ട്രീസ ഇതൊക്കെ കാണുന്നുണ്ടായിരുന്നു, ഞാൻ വണ്ടിയിൽ കേറിയപ്പോൾ ട്രീസ എന്നെ നോക്കിയിരുന്നു….
എന്തിനാ അമ്മയെ പിണക്കി ഒരു കാൽ ഇല്ലാത്ത എന്നെ കെട്ടിയത്…..
ട്രീസെ…ഒന്നാമത് എന്റെ മൂഡ് ശരിയല്ല,എപ്പോ നോക്കിയാലും കാൽ ഇല്ല…കാൽ ഇല്ല…. കെട്ടുന്ന പെണ്ണിന് നല്ല കാലുണ്ടോ.. എന്നല്ല.., നല്ല മനസുണ്ടോ.. എന്നാണ് എല്ലാരും നോക്കുന്നത്.. ദൈവം സഹായിച്ചു
💬 Comments
View all comments