Chapter Title : ഫ്രണ്ട്ഷിപ് 2 [അത്തി]
അറിയാം എന്തോ സംസാരിക്കാൻ ഉണ്ടെന്നു, ഞാൻ അത് കാര്യമാക്കിയില്ല.
ബെഡ്‌റൂമിൽ കയറി, ക്രിക്കറ്റ് കാണാമെന്നു വിചാരിച്ചു , മണി പതിനൊന്നു ആവാറായി, ഇനി രണ്ടോ മൂന്നോ ഓവർ കൂടിയേ ഉള്ളൂ, അങ്ങനെ അവസാന ഓവർ എത്തി ജയിക്കാൻ പതിനൊന്നു റൺസ്,ആര് ജയിക്കുമോ എന്തോ.. ഫസ്റ്റ് രണ്ടു ബോൾ ഡോട്ട്.. പക്ഷെ ബൌളിംഗ് ടീം ജയിക്കും എന്ന് പറയാൻ വയ്യ, അടുത്ത ബോൾ ലോങ് ഓണിലേക്ക് ഉയർത്തി അടിച്ചു,
ഇന്ന് ഏതവളെ വീട്ടിൽ ആയിരുന്ന, ഇന്നലെ കെട്ടു കഴിഞ്ഞതേ ഉള്ളൂ… ഇന്ന് തന്നെ പെണ്ണ് പിടിക്കാൻ ഇറങ്ങിയല്ലോ…അപാര തൊലി കട്ടി തന്നെ.
മ്…. ആ പന്ത് സിക്സ് ആയിരുന്നു. അതിൽ ശ്രദ്ധിച്ചിരുന്ന ഞാൻ ഇവൾ പറയുന്നത് കേട്ടില്ല.
പെണ്ണ് പിടിയൻ, നാണം കെട്ടവൻ, കാലൻ..,
അടുത്തത് ഫോർ.. യാ…ഇപ്പൊ ജയിക്കും ഞാൻ ആവേശത്തിൽ പറഞ്ഞതും അവൾ എന്റെ ഫോണെടുത്തു എറിഞ്ഞു, ആ ദേഷ്യത്തിൽ ഞാൻ അവളെ പിടിച്ചു തള്ളി, അവൾ പോയി വീണു.നെറ്റി ചെറുതായി കട്ടിലിന്റെ കാലേൽ തട്ടി, അവളുടെ വയ്പ്പ് കാലും ഇളകി പോയി. തറയിൽ നിന്നു എഴുനേൽക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി, ഞാൻ പോയി അവളുടെ കൈയിൽ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു.
വിടെടാ…ചെറ്റേ…എന്നെ തള്ളി താഴയിട്ടിട്ട്…വന്നു പിടിക്കുന്നോ…
സോറി.. ഞാൻ അറിയാതെ…. എന്റെ കണ്ണൊക്കെ നിറഞ്ഞു.
നിർത്തെടാ നിന്റെ ഡ്രാമ….
ഞാൻ പിന്നെ ഒന്നും നോക്കാതെ അവളെ കോരിയെടുത്തു, അവൾ എന്റെ മുഖത്ത് ഒക്കെ അടിച്ചു,അള്ളാനും മാന്തനും അവളുടെ മോതിരം കൊണ്ട് എന്റെ കവിളും കഴുത്തും മുറിഞ്ഞു.ഷർട്ടും പിഞ്ചി. നെഞ്ചിലൊക്കെ നീറുന്നുണ്ട്, അവൾ മാന്തി
💬 Comments
View all comments