Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
മോശമൊന്നും അല്ല ചേട്ടനേക്കാൾ ഇത്തിരി കവിൾ കുറവാണന്നല്ലേയുള്ളു ...... പിന്നെ നിറം .......നീ ഇപ്പോഴും ക്രിക്കറ്റും കളിച്ചു നടക്കുകയല്ലേ ....... നിനക്കും അമ്മയുടെ നിറം തന്നെയാ .......പിന്നെ മസ്സിൽ പണ്ടെത്തെക്കാളും ഇപ്പൊ നീ കുറച്ചു നന്നായിട്ടുണ്ട് .......... പിന്നെ ഈ മസ്സിലൊക്കെ വെറുതെ ഒരു ഷോ മാത്രമാടാ ............... നീ ഒരു മണ്ടൻ തന്നെ ......... പിന്നെ നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് ........... അതൊരു വലിയ കാര്യമാണെടാ ........ നല്ല മനസ്സാ നിന്റെത് ....... ഈ മസിലിനേക്കാളും എനിക്കിപ്പോ ഇഷ്ടം നല്ല മനസ്സുകളോടാണ് ……….. എനിക്ക് തോന്നുന്നു ഈ തല്ലിപ്പൊളി പിള്ളേർക്കെ നല്ല മനസ്സ് ഉണ്ടാകുള്ളൂന്ന് ......... ചെറുതിലെ അടിയും പിടിയും പോലീസ് കേസുമായി നടക്കുന്നവർക്കേ വലുതായി കഴിയുമ്പോൾ അവരുടെ കുടുംബം ഹാപ്പിയായികൊണ്ടുപോകാൻ കഴിയു ....... അതൊരു ഫാക്ട് ആണെടാ ........ എനിക്ക് തോന്നുന്നു അവർക്ക് ഫാസ്റ്റ് ആയി ഡിസിഷൻ എടുക്കാൻ പറ്റും ....... അതായിരിക്കും ........ തല്ലിപൊളിയായി നടക്കുമ്പോഴും ഡിസിഷൻ എടുക്കാനുള്ള അവരുടെ എസ്‌പിരിയൻസ് ആണിതിന് കാരണം ......... ഡാ ഈ തല്ലിപൊളികളൊന്നും അവർക്കോ അവരുടെ വീട്ടുകാർക്കോ വേണ്ടിയായിരിക്കില്ല ഈ അടിയും പിടിയുമൊക്കെ ഉണ്ടാക്കുന്നത് ഒന്നുകിൽ അവന്റെ ചങ്ക് കൂട്ടുകാരനുവേണ്ടിയായിരിക്കും അല്ലങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കുവേണ്ടി ആയിരിക്കും ......... അല്ലെ ഡാ തല്ലിപ്പൊളി .........
അച്ചു ......... കറക്റ്റ് ......... ഗൗരിയിത് റിസേർച് ചെയ്ത കണ്ടു പിടിച്ചതാണോ ........ പറഞ്ഞതെല്ലാം സത്യമാ ........ ഗൗരി എന്റെ അച്ഛനും അമ്മയും ചേട്ടനും ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നെങ്കിൽ ............
ഗൗരി ....... ഡാ നിനക്ക് ചായ കുടിക്കണ്ടേ ???????
💬 Comments
View all comments