Chapter Title : ഫ്രെണ്ടും ബാക്കും [Aarkey]
...........
ഗൗരി ....... എനിക്കും
അച്ചു എണീറ്റ് പോയി ..... കട്ടിലിൽ കമിഴ്ന്നു കിടന്നു .........
ഗൗരി അവളുടെ റൂമിലേക്ക് പോയി ........
അതിരാവിലെ രണ്ടു പേരും കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു
തൊഴുത്തിറങ്ങുമ്പോൾ ആ നാട്ടിലുള്ള കൂട്ടുകാരിയെ അവൾ കണ്ടു ....... അവൾ ഗൗരിയുടെ അടുത്തേക്ക് വന്നു പറഞ്ഞു ......... കെട്ടിയോനെ ഇന്നാണ് കാണുന്നത് .......കല്യാണത്തിനും വരാൻ പറ്റിയില്ല ....... രണ്ടുപേരും നല്ല ചേർച്ചയുണ്ട് കേട്ടോ .......
ഗൗരി ചിരിച്ചു ..............
ഗൗരി എന്തേലും പറയുന്നതിന് മുൻപ് അവളെ ആരോ വിളിച്ചു അവൾ അങ്ങോട്ട് പോയി ..........
ഗൗരി അച്ചുവിനോട് ........ ഈ ഇത്തിരി പോന്ന ചെക്കനെയാണോ ദൈവമേ അവൾ എന്റെ ഭർത്താവെന്ന് വിചാരിച്ചത് ........
അച്ചു ....... അവര് എന്തെങ്കിലും വിചാരിക്കട്ടെ ......... അതിന് നമുക്കെന്ത്
ഗൗരി ..... എന്റെ അമ്മയും അച്ഛനും ഞാനും അന്ന് പെണ്ണുകാണാൻ വന്നപ്പോൾ അച്ചൂ ആയിരിക്കും പയ്യനെന്ന ഞങ്ങൾ വിചാരിച്ചത് ........
അച്ചു ...... അപ്പോയാണെങ്കിൽ ഞാൻ കെട്ടില്ലായിരുന്നു ?
ഗൗരി ...... ഇപ്പോഴാണെങ്കിലോ ??????
അച്ചു ......... രണ്ടു പ്രാവശ്യം കിട്ടിയേനെ ........ എനിക്ക് ഗൗരിക്കുട്ടിയെ ഇപ്പൊ ഭയങ്കര ഇഷ്ടമാ ....... എന്തെന്ന് എനിക്ക് അറിയില്ലാ ........
ഗൗരി ........ ഓഹോ ......അങ്ങിനെയാണോ ...... എന്നാൽ നമുക്ക് കെട്ടാം ....... എന്താ ....... നിനക്കിനി ചാൻസ് തന്നില്ലെന്നു വേണ്ട .......
അച്ചു ....... ഒന്ന് പോ ചേട്ടത്തി ..........
അവർ അമ്പലത്തിൽ നിന്ന് വീട്ടിലെത്തി ........ വിഷമത്തോടെ അച്ഛനും അമ്മയും ഇരിക്കുകയായിരുന്നു ...........
അച്ചുവും ഗൗരിയും വീടിനുള്ളിലേക്ക് കയറി
💬 Comments
View all comments