Chapter Title : പ്ലസ് ടു ഡയറീസ് 2
" " സ്കൂൾ പൂട്ടി എന്നുകരുതി രാത്രി വരെ തെണ്ടി നടക്കണ്ട ... ഉപ്പ വിളിച്ചപ്പോൾ നീ മുറിയിൽ വായിക്കുകയാണ് എന്നാ പറഞ്ഞത് , " " ഞാൻ എന്തായാലും പാസ്സാകും , ഉമ്മ പേടിക്കേണ്ട ..." എന്നും പറഞ്ഞു ഞാൻ കോണി കയറി . നന്നായി ഒന്ന് കുളിച്ചു . ഹോ ...നല്ല ആശ്വാസം . രാത്രി ഭക്ഷണ ശേഷം , ഞാൻ മുറിയിൽ കയറി വാതിലടച്ചു . ബെഡിലേക്ക് വീണതും ഉറങ്ങിപ്പോയി . പിറ്റേന്ന് രാവിലെ , എഴുന്നേറ്റു , ചായകുടിച്ചു ഉമ്മയോട് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി ഒന്ന് രണ്ടു പുസ്തകം വാങ്ങിക്കണം എന്ന് കളവു പറഞ്ഞു , ബൈക്ക് എടുത്തു നേരെ കവലയിലേക്ക് വിട്ടു . (തുടരും )...
💬 Comments
View all comments