Chapter Title : പോലീസ് ഒരുക്കിയ മണിയറ
ഉണ്ടെന്ന് അറിഞ്ഞു. മുണ്ടൂര്‍ ടൗണ്‍ വരെ പ്രശ്‌നമില്ലാതെ വന്നെങ്കിലും മുണ്ടൂരില്‍ വെച്ച് പൊലീസ് ഞങ്ങളുടെ വാഹനം തടഞ്ഞു. മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അനുവദിക്കില്ലെന്നും പറഞ്ഞു. ഞാന്‍ സംവിധായകനാണെന്നും എന്നോടൊപ്പമുളളത് ആര്‍ട്ടിസ്റ്റ് ആണെന്നും രാവിലെ സെറ്റില്‍ എത്തേണ്ടതുണ്ടെന്നും പറഞ്ഞിട്ടും സിഐ സമ്മതിച്ചില്ല. ഒടുവില്‍ രാത്രിയില്‍ തങ്ങാന്‍ സ്ഥലം ഒരുക്കിത്തരാമെന്ന് പറഞ്ഞ് അയാള്‍ എന്നെ അനുനയിപ്പിച്ചു. സിഐ പറഞ്ഞതനുസരിച്ച് ഞാനും കാര്‍ത്തികയും ഹോട്ടല്‍ സീലാന്‍ഡിലേക്ക് വണ്ടി തിരിച്ചു.
റിസപ്ഷനില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി മാനേജരുടെ മുറിയിലേക്ക് ഞങ്ങളെ പറഞ്ഞു വിട്ടു. കാര്‍ത്തികയ്ക്കാണെങ്കില്‍ ആകെ ഭയം. എങ്കിലും ഞാന്‍ ചെറുതായി വഴക്ക് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു.
'പേടിച്ചാല്‍ അവര് കരുതും നമ്മള്‍ ഇമ്മോറല്‍ ട്രാഫിക്കിന് വന്നതാണെന്ന് അതിനാല്‍ കൂളായിട്ട് വരണം ' എന്നായിരുന്നു എന്റെ ശാസന.
'ഹാ... വരണം മിസ്റ്റര്‍... ശരിക്കും നിങ്ങളോട് എനിക്ക് ആദ്യമേ ഒരു സോറി പറയാനുണ്ട്...' ഹോട്ടല്‍ മാനേജര്‍ എന്നോട് അത് പറഞ്ഞപ്പോള്‍ ഞാനാകെ അത്ഭുതപ്പെട്ടുപോയി.
'എന്തിന് നമ്മള്‍ കാണുന്നത് തന്നെ ആദ്യമായിട്ടല്ലേ...' ഞാന്‍ ചോദിച്ചു.
'അതല്ല നിങ്ങളെ ഒത്തിരി ശപിച്ചിട്ടുണ്ട് ഞാന്‍. കാരണം എന്റെ ഭാര്യ ഒരു സീരിയല്‍ ഭ്രാന്തിയാണേ... അവളെ വഴക്ക് പറഞ്ഞ് മടുത്ത് നിങ്ങളുടെ തലപോകണമെന്ന് എത്രയോ തവണ ഞാന്‍ പറഞ്ഞിരിക്കുന്നു...' എന്നിട്ടയാള്‍ പൊട്ടിച്ചിരിച്ചു.
'ഹോ... ഹോ... ചുമ്മാതല്ല ശനിയുടെ അപഹാരം വല്ലാണ്ടുണ്ടെന്ന് ജ്യോത്സ്യന്‍ പറഞ്ഞത്... ' ഞാനും ചിരിച്ചു.
കാര്‍ത്തിക ഇതെല്ലാം കണ്ട് ആകെ വണ്ടറടിച്ച് നില്‍ക്കയായിരുന്നു.
'പിന്നെ സിഐ സാറ് പറഞ്ഞതുകൊണ്ടാ വേറൊരു നിര്‍വ്വാഹവും ഇല്ലാത്തോണ്ട് ഞാന്‍ സമ്മതിച്ചത്. ഈ ഹോട്ടലില്‍ ഈയൊരു മുറിയേ ബാക്കിയുള്ളു ഇനി...'
'ആഹാ... അപ്പോള്‍ സാറോ...'
💬 Comments
View all comments